പവര്‍ ബി ഐ ട്രെയിനിംഗ് സെഷന്‍ സംഘടിപ്പിച്ചു

ദോഹ: പ്രമുഖ യുവജന സംഘടനയായ ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍റീജിയന്‍ അതിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഫോക്കസ് ദോഹ ഡിവിഷന്റെ നേതൃത്വത്തില്‍ പവര്‍ ബി ഐ ട്രൈനിംഗ് സെഷന്‍ സംഘടിപ്പിച്ചു. അബൂഹമൂറിലെ ഐ സി സി മുംബൈ ഹാളില്‍ വെച്ച് നടന്ന സെഷന് മൈക്രോസോഫ്റ്റ് സര്‍ട്ടിഫൈഡ് ട്രൈനറും ഐ ടി വിദഗ്ധനുമായ മുഹമ്മദ് അഷ്‌റഫ് ടി പി നേതൃത്വം നല്‍കി.
ബിസിനസ്, ഫൈനാന്‍സ്, അക്കൗണ്ടിംഗ്, എഡ്യൂക്കേഷന്‍, ഹെല്‍ത്ത് കെയര്‍, മാര്‍ക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവര്‍ പവര്‍ ബി ഐ പോലുള്ള ടൂളുകള്‍ അറിഞ്ഞിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
തൊഴില്‍ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച മൈക്രോസോഫ്റ്റിന്റെ ഡാറ്റാ അനാലിസിസ് & പ്രസന്റേഷന്‍ ടൂള്‍ ആയ പവര്‍ ബി ഐയെക്കുറിച്ച് മനസ്സിലാക്കാനും അതുവഴി കരിയറില്‍ മുന്നേറാനും ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളും ഈ ടൂള്‍ പഠിക്കാന്‍ സമയം കണ്ടെത്തുന്നത് ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ട്രൈനര്‍ മുഹമ്മദ് അഷ്‌റഫ് ടി പി ക്കുള്ള ഉപഹാരം സി ഇ ഒ ഹാരിസ് പി ടി കൈമാറി.
ഫോക്കസ് ദോഹ ഡിവിഷന്‍ ഡയറക്ടര്‍ ഹസീബ് ഹംസ അധ്യക്ഷത വഹിച്ച പരിപാടിക്ക് മിറാസ് പുളിക്കയത്ത്, ആസിഫ് വി മുഹമ്മദ്, മുഹമ്മദ് റാഫി, മിറാജുദ്ദീന്‍, ഹമദ് ബിന്‍ സിദ്ധീഖ്, ഷംവില്‍ ഏലംകുഴി എന്നിവര്‍ നേതൃത്വം നല്‍കി.