Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വിമാന ടിക്കറ്റ് ബുക്കിംഗിന് എ ഐ സേവനവുമായി ഖത്തര്‍ എയര്‍വേയ്സ്

ദോഹ: ലോകോത്തര വിമാനകമ്പനിയായ ഖത്തര്‍ എയര്‍വേയ്സ് വിമാന ടിക്കറ്റ് ബുക്കിംഗിന് എ ഐ സേവനവുമായി രംഗത്ത്. ഖത്തറില്‍ ആരംഭിച്ച വെബ് സമ്മിറ്റിലാണ് നൂതനമായ എ ഐ സേവനവുമായി ഖത്തര്‍ എയര്‍വേയ്സ് രംഗത്തെത്തിയത്. ഖത്തര്‍ എയര്‍വേയ്സിന്റെ എ ഐ കാബിന്‍ ക്രൂ സമ യാണ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സഹായം ചെയ്യുക. ചാറ്റ് ചെയ്തും വോയിസ് നല്‍കിയും സമയുമായി ആശയവിനിമയം നടത്തി ടിക്കറ്റ് ബുക്കിംഗ് അടക്കമുള്ള വിവിധ സേവനങ്ങള്‍ സാധ്യമാണ്.
സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന ഈ ഇന്നൊവേഷന്‍ വെബ് സമ്മിറ്റിലെ ഖത്തര്‍ എയര്‍വേയ്‌സിന്റെ ശ്രദ്ധേയമായ നീക്കമാണ്.

Related Articles

Back to top button