സുസ്ഥിരമായ വിജയം നേടുന്നതിനുള്ള വിലപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശ വേദിയായി റൈസ് എബൗവ് 2025 നാവിഗേറ്റിംഗ് ബിസിനസ്സ് സക്‌സസ് ഇന്‍ ഖത്തര്‍

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സിലുമായി സഹകരിച്ച് സംഘടിപ്പിച്ച റൈസ് എബൗവ് 2025 നാവിഗേറ്റിംഗ് ബിസിനസ്സ് സക്‌സസ് ഇന്‍ ഖത്തര്‍ സുസ്ഥിരമായ വിജയം നേടുന്നതിനുള്ള വിലപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശ വേദിയായി.
ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ബേക്കര്‍ടില്ലി ദോഹ മാനേജിംഗ് പാര്‍ട്ണര്‍ രാജേഷ് മേനോനായിരുന്നു പരിപാടിയുടെ കീനോട്ട് സ്പീക്കറും മോഡറേറ്ററും. ബിസിനസില്‍ തന്ത്രപരമായ തീരുമാനമെടുക്കല്‍, അപകടസാധ്യത ലഘൂകരിക്കല്‍, വളര്‍ച്ചാ അവസരങ്ങള്‍ കണ്ടെത്തല്‍ തുടങ്ങി വിവിധ വശങ്ങളിലേക്ക് വെളിച്ചം വീശിയ റൈസ് എബൗവ് 2025 സംരംഭകര്‍ക്കും ബിസിനസ് കാര്‍ക്കും വലിയ ഉള്‍കാഴ്ച നല്‍കുന്നതായി. തീരുമാനങ്ങള്‍ എടുക്കുന്നതിലെ വൈജ്ഞാനിക പക്ഷപാതങ്ങളെ മറികടക്കുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഉള്‍ക്കാഴ്ചകള്‍ വെല്ലുവിളികള്‍ നാവിഗേറ്റ് ചെയ്യുന്നതിനും സുസ്ഥിരമായ വിജയം നേടുന്നതിനുമുള്ള ബിസിനസുകള്‍ക്ക് വിലപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി.
മുഹമ്മദ് അബ്ദുള്‍ അസീസ് അല്‍ ദലൈമി ( ബോര്‍ഡ് മെമ്പര്‍ ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്ക്) അഹമ്മദ് റാഷിദ് അല്‍ മുസ്ഫരി ( ചെയര്‍മാന്‍ മാറൂണ്‍ ക്യാപിറ്റല്‍ അഡൈ്വസറി) ഗോപാല്‍ ബാലസുബ്രഹ്‌മണ്യം ( സീനിയര്‍ പാര്‍ട്ണര്‍ കെ പി എം ജി ) അജയ് കുമാര്‍ ( എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആന്റ് ഹെഡ് ഓഫ് ഗ്ലോബല്‍ അസറ്റ് മാനേജ്‌മെന്റ് ക്യൂ എന്‍ ബി ഗ്രൂപ്പ്) മുഹമ്മദ് അല്‍ ബറാ സാമി ( ജനറല്‍ മാനേജര്‍ മെക്ദാം ഹോള്‍ഡിംഗ് ഗ്രൂപ്പ്) എന്നിവര്‍ പാനലിസ്റ്റുകളായി ബിസിനസ്സ് രംഗത്ത് ആഗോള തലത്തിലുള്ള സാധ്യതകളെ കുറിച്ച് ചര്‍ച്ച ചെയ്തു.
ഐബിപിസി പ്രസിഡന്റ് ത്വാഹ മുഹമ്മദ് അബ്ദുള്‍ കരീം അധ്യക്ഷനായിരുന്നു. അബ്ദുള്‍ റഷീദ് തിരൂര്‍,ബിജേഷ് പൊന്നാനി,അബ്ദുള്‍ അസീസ് തിരൂരങ്ങാടി, ഡോക്ടര്‍ ഷഫീഖ് താപ്പി,സിദ്ദിഖ് ചെറുവല്ലൂര്‍, സുരേഷ് ബാബു, നിയാസ് കൈപ്പേങ്ങല്‍,നബ്ഷ മുജീബ്, പ്രീതി ശ്രീധര്‍, ഷംല ജഹ്ഫര്‍,നിസാര്‍ താനൂര്‍, ശ്രീജിത്ത് വണ്ടൂര്‍, ഇര്‍ഫാന്‍ പകര,നൗഫല്‍ കട്ടുപ്പാറ, അനീസ് വളപുരം, രാഹുല്‍ കുണ്ടൂര്‍, ഉണ്ണിമോയിന്‍ കീഴുപറമ്പ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.
ഡോം ഖത്തര്‍ ചീഫ് അഡൈ്വസര്‍ മഷ്ഹൂദ് തിരുത്തിയാട് സ്വാഗതവും ജനറല്‍ സെക്രട്ടറി എസികെ.മൂസ താനൂര്‍ നന്ദിയും പറഞ്ഞു. അന്‍ഷൂം ജെയിന്‍ ആയിരുന്നു പരിപാടിയുടെ അവതാരക.