വിജയമന്ത്രങ്ങള്‍ മുന്നൂറിന്റെ നിറവില്‍

ദോഹ. പ്രവാസി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍ കൂട്ടുകെട്ടില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങള്‍ മുന്നൂറിന്റെ നിറവില്‍. മലയാളം പോഡ്കാസ്റ്റായി ആരംഭിച്ച പരമ്പര റേഡിയോ മലയാളം പ്രഭാത പരിപാടിയിലൂടേയും വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടേയും ആയിരക്കണക്കിനാളുകളാണ് പ്രയോജനപ്പെടുത്തുന്നത്. എട്ട് ഭാഗങ്ങളായി പുസ്തക രൂപത്തിലും ലഭ്യമാണ്.
മുന്നൂറ് എപ്പിസോഡുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം റേഡിയോ മലയാളം ഓഫീസില്‍ നടന്നു. റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍, എം.പി.ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.പി.ഷാഫി ഹാജി, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പ്, അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖ്, മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ മുഹ് സിന്‍ തളിക്കുളം, വിജയമന്ത്രങ്ങള്‍ അവതരിപ്പിക്കുന്ന റാഫി പാറക്കാട്ടില്‍, മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍, ആര്‍.ജെ.സൂരജ് എന്നിവര്‍ സംബന്ധിച്ചു.