ലഹരി വിമോചന സംഗീത യാത്രയും ബോധവല്‍ക്കരണവും

ദോഹ. വര്‍ധിച്ചുവരുന്ന ലഹരിക്കെതിരെ കലാ സാംസ്‌കാരിക മണ്ഡലങ്ങള്‍ ഒന്നിക്കുന്ന പദ്ധതിയുടെ പോസ്റ്റര്‍ പ്രകാശനം നടത്തി.
സ്‌കില്‍സ് ഡെവലപ്മെന്റ് സെന്ററില്‍ നമ്മുടെ ഈസക്ക എന്ന പേരില്‍ ഖത്തറിലെ കലാ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകരും, കമ്മ്യൂണിറ്റി നേതാക്കളും ഒത്തു ചേര്‍ന്ന ചടങ്ങിലാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്.
ഈസക്ക പ്രവാസി സമൂഹത്തിനും, കലാ കായിക പ്രവര്‍ത്തകര്‍ക്കും നല്‍കിയ പിന്തുണക്ക് നന്ദി പറഞ്ഞു കൊണ്ട് മഹത്തായ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു.
കുറുക്കോളി മൊയ്ദീന്‍ എം.എല്‍.എ പ്രസിഡണ്ടും, കുഞ്ഞിക്കോമു മാസ്റ്റര്‍ വര്‍ക്കിങ് പ്രസിഡണ്ടും, പി.എംെ.കെ. കാഞ്ഞിയൂര്‍ ജനറല്‍ സെക്രട്ടറിയും എം.കെ.എ ലത്തീഫ് ട്രഷററുമായി 2017 മുതല്‍ കേരളത്തില്‍ ലഹരിക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് ലഹരി നിര്‍മാര്‍ജന സമിതി.
ഐസിബിഎഫ് മാനേജിംഗ് കമ്മറ്റി മെമ്പര്‍ ജാഫർ തയ്യിൽ, ലോക കേരള സഭ അംഗം അബ്ദു റഊഫ് കൊണ്ടോട്ടി, ഡോ. അബ്ദുള്‍ റഷീദ് പട്ടത്ത്, ജാഫര്‍ ജാതിയേരി (പ്രസിഡണ്ട് എല്‍.എന്‍.എസ് ഖത്തര്‍) സിദ്ദിഖ് ചെറുവല്ലൂര്‍ (ജനറല്‍ സെക്രട്ടറി – എല്‍.എന്‍.എസ് ഖത്തര്‍) മുത്തലിബ് മട്ടന്നൂര്‍ (മാപ്പിള കലാ അക്കാദമി പ്രസിഡണ്ട് ) ബദറുദ്ദീന്‍ (കെ.എം.സി.സി നാട്ടിക മണ്ഡലം പ്രസിഡണ്ട്) അലവി വയനാടന്‍, മുഹസിന്‍ തളിക്കുളം.ബഷീര്‍ (തളിക്കുളം കൂട്ടായ്മ മുന്‍ പ്രസിഡണ്ട്) മജീദ് പരൂര്‍, അലി കണ്ണോത്ത്, നവാസ് മുഹമ്മദലി, ബഷീര്‍ വട്ടേക്കാട്, ഇര്‍ഫാന്‍ പകര,
റഷീദ് ചാലിശ്ശേരി,ഷിഹാബ് തിരൂര്‍, റാഫി പാറക്കാട്ടില്‍,റൗഫ് മലയില്‍,മന്‍സൂര്‍ മണ്ണാര്‍ക്കാട്, നാസര്‍
(കെഎംസിസി നാട്ടിക മണ്ഡലം ജനറല്‍ സെക്രട്ടറി) ഫൈസല്‍ പേരാമ്പ്ര, കബീര്‍ തളിക്കുളം , ഗായകരായ ആഷിഖ് മാഹി, റിയാസ് കരിയാട്, ഹംദാന്‍, ഹിബ ബദറുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.