Local NewsUncategorized
ജാസിം ബിന്‍ ഹമദ് സ്ട്രീറ്റില്‍ നിന്നുള്ള അമ്ര്‍ ബിന്‍ അല്‍ ആസ് സ്ട്രീറ്റിന്റെ പ്രവേശന കവാടം താല്‍ക്കാലികമായി അടച്ചിടും

ദോഹ. മെയ് 16, 17, 18 തീയതികളില്‍ (വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍,)ജാസിം ബിന്‍ ഹമദ് സ്ട്രീറ്റില്‍ നിന്നുള്ള അമ്ര്‍ ബിന്‍ അല്‍ ആസ് സ്ട്രീറ്റിന്റെ പ്രവേശന കവാടം രാത്രിയില്‍ 3 ദിവസത്തേക്ക് താല്‍ക്കാലികമായി അടച്ചിടുമെന്ന് അശ് ഗാല്‍ അറിയിച്ചു
ഈ കാലയളവില്‍, അമ്ര്‍ ബിന്‍ അല്‍ ആസ് സ്ട്രീറ്റിലെ റോഡ് ഉപയോക്താക്കള്‍ ജാസിം ബിന്‍ ഹമദ് സ്ട്രീറ്റ് ഉപയോഗിക്കുകയും, തുടര്‍ന്ന് അല്‍ ജാസിറ അല്‍ അറേബ്യ സ്ട്രീറ്റിലേക്ക് വലത്തേക്ക് തിരിയുകയും, തുടര്‍ന്ന് അല്‍ നിബ്രാസ് സ്ട്രീറ്റിലേക്ക് വലത്തേക്ക് തിരിയുകയും വേണം.