ഐസിസി ഈദ് ബസാര്‍ മാര്‍ച്ച് 28, 29 തിയ്യതികളില്‍

ദോഹ : ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മാര്‍ച്ച് 28, 29 തിയ്യതികളില്‍ ഈദ് ബസാറും മെഹന്തി നൈറ്റും സംഘടിപ്പിക്കുന്നു.
.വൈകുന്നേരം 6 മണി മുതല്‍ അബുഹമൂറിലെ ഐസിസി ആസ്ഥാനത്താണ് ഈദ് ബസാര്‍ സംഘടിപ്പിക്കുന്നത്.
ചെറുകിട ഇന്ത്യന്‍ സംരംഭകര്‍ക്ക് കരകൗശല വസ്തുക്കള്‍, തുകല്‍ വസ്തുക്കള്‍, അനുകരണ ആഭരണങ്ങള്‍, പരമ്പരാഗത വസ്ത്രങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വില്‍പന നടത്താനും ഈദ് ബസാറില്‍ അവസരമുണ്ടാകും.സ്റ്റാളുകള്‍ ബുക് ചെയ്യാന്‍ ഐസിസി ഓഫീസുമായി ബന്ധപ്പെടാം.