കെഎംസിസി നാട്ടിക മണ്ഡലം കണ്‍വെന്‍ഷന്‍

ദോഹ. കെഎംസിസി നാട്ടിക മണ്ഡലം കണ്‍വെന്‍ഷന്‍ വിവിധ പരിപാടികളോടെ തുമാമയിലെ കെഎംസിസി ഹാളില്‍ വെച്ചു നടന്നു.
സ്‌നേഹസുരക്ഷാ പദ്ധതിയുടെ പന്ത്രണ്ടാമത് സീറോ ബാലന്‍സ് പ്രഖ്യാപനം, മുഹമ്മദ് ഈസാ സാഹിബ് അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും, റമദാന്‍ റിലീഫ് ഫണ്ട് ഉദ്ഘാടനം, പ്രവാസികള്‍ക്കുള്ള ക്ഷേമപദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണം തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടായിരുന്നു പരിപാടി.
മണ്ഡലം പ്രസിഡണ്ട് ബദറുദ്ദീന്‍ ചേര്‍പ്പിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഹാഫിള് മുഹമ്മദ് ജുനൈദിന്റെ ഖിറാഅത്തോടെ ആരംഭിച്ചു.
മണ്ഡലം ജനറല്‍ സെക്രട്ടറി നാസ്സര്‍ നാട്ടിക സ്വാഗതഭാഷണം നടത്തി.
കെഎംസിസി സ്റ്റേറ്റ് കമ്മറ്റി ട്രഷറര്‍ പിഎസ്എം ഹുസയിന്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.
കോര്‍ഡിനേറ്റര്‍ ശംസുദ്ദീന്‍ വൈക്കോച്ചിറ സീറോ ബാലന്‍സ് ക്യാമ്പയിന്‍ അവലോകനം ചെയ്തു സംസാരിച്ചു.
എസ്.എസ്.പി ജനറല്‍ കണ്‍വീനര്‍ ഹക്കീം കാപ്പന്‍ സീറോ ബാലന്‍സ് പ്രഖ്യാപനം നടത്തി.
കെഎംസിസി ഖത്തര്‍ സ്റ്റേറ്റ് പ്രസിഡണ്ട് ഡോക്ടര്‍ അബ്ദുള്‍ സമദ് മുഖ്യ പ്രഭാഷണവും
സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സലിം നാലകത്ത് മുഹമ്മദ് ഈസാ സാഹിബ് അനുസ്മരണ പ്രഭാഷണവും നടത്തി.
ഉസ്താദ് സുലൈമാന്‍ ബാഖവി മണ്ണാര്‍ക്കാട് പ്രാര്‍ത്ഥനാ സദസ്സിന് നേതൃത്വം നല്‍കി.
ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട കെഎംസിസി സ്റ്റേറ്റ് പ്രസിഡണ്ട് ഡോക്ടര്‍ അബ്ദുല്‍ സമദിനെയും
വേള്‍ഡ് കെഎംസിസി ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട എസ്.എ.എം ബഷീര്‍ , അബ്ദുള്‍ നാസര്‍ നാച്ചി, ലോക കേരളസഭ മെമ്പര്‍ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി എന്നിവരെയും മണ്ഡലം പൊന്നാടയണിയിച്ച് ആദരിച്ചു.
ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും കണ്ണീരൊപ്പാന്‍ കൈകോര്‍ക്കാം എന്ന പേരില്‍ റമദാനില്‍ നടത്തി വരുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ഉത്ഘാടനം എ.വി.എ ബക്കര്‍ ഹാജി മണ്ഡലം ട്രഷറര്‍ ഹനീഫ വലിയകത്തിന് തുക നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.
പ്രവാസി ക്ഷേമനിധിപോലെ പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള വെത്യസ്ത ക്ഷേമ പദ്ധതികളെക്കുറിച്ച് അബ്ദുല്‍ റഊഫ് കൊണ്ടോട്ടി മെമ്പര്‍മാര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തി.
ഹക്കീം കാപ്പന്‍, അബ്ദുള്‍ നാസര്‍ നാച്ചി, വനിതാ വിംഗ് വൈസ് പ്രസിഡണ്ട് ബസ്മാ സത്താര്‍, എ.വി.എ ബക്കര്‍ ഹാജി, ഹംസക്കുട്ടി സാഹിബ്, ഷെമീര്‍ പട്ടാമ്പി, ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് അബ്ദുള്‍ മജീദ് കൈപ്പമംഗലം എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
മണ്ഡലം ട്രഷറര്‍ ഹനീഫ വലിയകത്ത് നന്ദി പറഞ്ഞു.