Breaking News
ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ഡിസംബര്‍ 1 മുതല്‍ 18 വരെ

ദോഹ: ഈ വര്‍ഷം അവസാനം ഖത്തറില്‍ നടക്കുന്ന രണ്ട് പ്രധാന ടൂര്‍ണമെന്റുകളുടെ തീയതികള്‍ ഫിഫ നിശ്ചയിച്ചു. ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ഡിസംബര്‍ 1 ന് ആരംഭിക്കും, ഫൈനല്‍ ഖത്തര്‍ ദേശീയ ദിനമായ ഡിസംബര്‍ 18 ന് നടക്കും, അതേസമയം ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഖത്തര്‍ 2025 നവംബര്‍ 3 നും 27 നും ഇടയില്‍ നേരത്തെ നടക്കും. ഇന്നലെ നടന്ന ഫിഫ കൗണ്‍സില്‍ യോഗത്തിലാണ് തീയതികള്‍ സ്ഥിരീകരിച്ചത്.
2021 ല്‍ വിജയകരമായി മത്സരം നടത്തിയതിന് ശേഷം തുടര്‍ച്ചയായി രണ്ടാം തവണയും ഖത്തര്‍ ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുമ്പോള്‍ അറബ് ലോകത്ത് നിന്ന് ആകെ 16 ടീമുകള്‍ മത്സരിക്കും.