Local News
സുബിഹ മാഹീന് നാരീ ശക്തി പുരസ്‌കാരം

തിരുവനന്തപുരം. ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ വനിതാ വിഭാഗം കണ്‍വീനറും വനിതാ വേദി വിളപ്പില്‍ശാല സെക്രട്ടറിയും പത്രാധിപയുമായ സുബിഹ മാഹിന്‍ നാരീ ശക്തി പുരസ്‌കാരം സ്വീകരിച്ചു തൈക്കാട് ഗാന്ധി സ്മാരക ഹാളില്‍ നടന്ന സ്‌നേഹ സാന്ദ്രത്തിന്റെ വനിതാദിനത്തോടനുബന്ധിച്ചുള്ള സമ്മേളനത്തില്‍ വെച്ച് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയാണ് അവാര്‍ഡ് നല്‍കി ആദരിച്ചത്. വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍ പേഴ്‌സണ്‍ ജയാ ഡാളി , സ്‌നേഹ സാന്ദ്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഷീജ സാന്ദ്ര , എസ്എന്‍ഡിപി വനിതാ വിഭാഗം കണ്‍വീനര്‍ ആതിര രതീഷ് , റിസ്വാന ഏജന്‍സിസ് മാനേജിങ് ഡയറക്ടര്‍ റിസ്വാന ഷാനു, അഡ്വക്കേറ്റ് ദിവാസ്വാമി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു