സര്‍ സയ്യിദ് കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം തിങ്കളാഴ്ച

ദോഹ. ഖത്തറില്‍ താമസിക്കുന്ന തളിപ്പറമ്പ സര്‍ സയ്യിദ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഖത്തര്‍ ചാപ്റ്റര്‍ (സ്‌കോസ ഖത്തര്‍) ന്റെ ഈ വര്‍ഷത്തെ ഇഫ്താര്‍ മീറ്റ് മാര്‍ച്ച് 10 തിങ്കളാഴ്ച വൈകുന്നേരം 5 മണി മുതല്‍ ദോഹ മാള്‍ സിഗ്‌നലിന് അടുത്തുള്ള അരോമ റെസ്റ്റോറന്റില്‍ വെച്ച് നടക്കും. ഖത്തറിലുള്ള മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും കുടുംബ സമേതമോ അല്ലാതെയോ പ്രസ്തുത ഇഫ്താര്‍ മീറ്റില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. രജിസ്‌ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും 77805989, 7755 4496 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.