Local News

സ്‌നേഹതീരം ഖത്തര്‍ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

ദോഹ. കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുള്ള കുടുബങ്ങളുടെ കൂട്ടായ്മയായ സ്‌നേഹതീരം, മിഡ്മാക്കിലുളള ഡൈനാമിക്ക് ഹാളില്‍ സംഘടിപ്പിച്ച കഴിഞ്ഞ ഇഫ്താര്‍ സംഗമം ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക, ബിസിനസ് മേഖലകളിലെ പ്രമുഖരായ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

ഇഫ്താര്‍ സംഗമത്തില്‍ ഐസിസി പ്രസിഡന്റ് എപി മണികണ്ഠന്‍, ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്‌മാന്‍, ഐബിപിസി പ്രസിഡന്റ് ത്വാഹ മുഹമ്മദ്, ഐസിബിഎഫ് മാനേജിംഗ് കമ്മറ്റി മെമ്പര്‍മാരായ ജാഫര്‍ തയ്യില്‍, റഷീദ് അഹമ്മദ്, ഐ എസ് സി മെമ്പര്‍ ബഷീര്‍ തൂവാരിക്കല്‍, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ്് കൊണ്ടോട്ടി, മുന്‍ ഐസിസി, ഐസിബിഎഫ് പ്രസിഡന്റ് പി.എന്‍.ബാബുരാജ്, സീനിയര്‍ കമ്മ്യൂണിറ്റി ലീഡര്‍ കെ.കെ. ഉസ്മാന്‍, റേഡിയോ മലയാളം ഡപ്യൂട്ടി മാനേജര്‍ നൗഫല്‍ അബ്ദുറഹ്‌മാന്‍, സംസ്‌കൃതി പ്രസിഡണ്ട് സാബിത് സഹീര്‍, നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ഷാന്‍ നഹാസ് എടോടി, ഡോക്ടര്‍ ഹര്‍ഷ ഷിബിന്‍, സ്‌നേഹതീരം മുഖ്യ രക്ഷാധികാരി മുസ്തഫ എംവി, രക്ഷാധികാരി സലീം ബിടികെ , സ്‌നേഹതീരം വനിതാ വിംഗ് പ്രസിഡന്റ് റെസിന്‍ ഷെമീം, ജനറല്‍ സെക്രട്ടറി റെസീന സലിം തുടങ്ങിവര്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

സ്‌നേഹതീരം പ്രസിഡന്റ് ഷമീം മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഷിയാസ് അന്‍വര്‍ സ്വാഗതവും, ട്രഷറര്‍ ജെസീല്‍ യൂസുഫ് നന്ദിയും പ്രകാശിപ്പിച്ചു. കെ ജി റെഷീദ് പ്രോഗ്രാം നിയന്ത്രിച്ചു.

എല്ലാവരെയും സ്വീകരിക്കുവാനും ഇഫ്താര്‍ ഒരുക്കുവാനും പ്രവര്‍ത്തക സമിതി അംഗങ്ങള്‍ തലേ ദിവസം മുതല്‍ തന്നെ കര്‍മ്മരഹിതരായി മുന്നിലുണ്ടായിരുന്നു. ചിട്ടയായി സജ്ജീകരിച്ച വേദിയും സദസ്സും സംവിധാനങ്ങളും സൗകര്യങ്ങളും സേവനങ്ങളും കൊണ്ട് ഇഫ്താര്‍ സംഗമം ധന്യമായിരുന്നു.
സ്ത്രീകളും, കുട്ടികളുമടക്കം മുന്നൂറോളം പേര്‍ ഇഫ്താറില്‍ പങ്കെടുത്തു.

ഖത്തര്‍ ഡിപോര്‍ട്ടഷന്‍ സെന്ററിലുള്ള 50 സ്ത്രീകള്‍ക്ക് നാട്ടിലേക്ക് കൊണ്ട് പോവാനായി ഒരുക്കിയ സ്‌നേഹോപഹാരം സ്‌നേഹതീരം വനിതാ വിംഗ് ഭാരവാഹികള്‍ ഐസിബിഎഫ് മാനേജിംഗ് കമ്മറ്റി മെമ്പര്‍ ജാഫര്‍ തയ്യിലിനു നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. 50 പേര്‍ക്കുളള ഈ ഉപഹാരങ്ങള്‍ സമാഹരിക്കുന്നതിനും സ്നേഹതീരം വനിതാ വിംഗ് നേതൃത്വം നല്‍കി.

ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്കായുള്ള നിയാര്‍ക്ക് – നെസ്റ്റ് സ്ഥാപനത്തിലേക്ക് 7 കുട്ടികളുടെ ഒരു വര്‍ഷത്തേക്കുളള ചിലവുകള്‍ സ്‌പോണ്‍സര്‍ ചെയ്ത് കൊണ്ടുളള സമ്മത പത്രം സ്‌നേഹതീരം ഭാരവാഹികള്‍ നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍മാന് കൈമാറി.

Related Articles

Back to top button
error: Content is protected !!