ഖത്തര്‍ ഫുഡ് ടെക് പ്രൊഫഷണല്‍ അസോസിയേഷന്‍ ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിച്ചു

ദോഹ : ഭക്ഷ്യ സുരക്ഷ മേഖലയിലെ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ ഖത്തര്‍ ഫുഡ് ടെക് പ്രൊഫഷണല്‍ അസോസിയേഷന്‍ വിപുലമായ ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിച്ചു. ഖത്തറിലെ വിവിധ ഭക്ഷ്യ വ്യാവസായങ്ങളില്‍ നിന്നുള്ള 100-ലധികം ഭക്ഷ്യസുരക്ഷാ വിദഗ്ധര്‍ പങ്കെടുത്തു.
ഓള്‍ഡ് എയര്‍പോര്‍ട്ട് സ്ട്രീറ്റിലെ എംആര്‍എ യില്‍ വെച്ച് നടന്ന പരിപാടിയില്‍ ഖത്തര്‍ ഫുഡ് ടെക് ഉപദേശക സമിതിയംഗം അഷ്‌റഫ് റമദാന്‍ സന്ദേശം നല്‍കി. തുടര്‍ന്ന് ഖത്തര്‍ ഫുഡ് ടെക് പ്രസിഡന്റ് ഷഫീക്ക് അസോസിയേഷന്റെ കഴിഞ്ഞ കാല യാത്ര, നേട്ടങ്ങള്‍, ഭാവിയിലെ ലക്ഷ്യങ്ങള്‍ എന്നിവ വിവരിച്ചു.രാജ്യത്തെ ഭക്ഷ്യസുരക്ഷയെ കാര്യക്ഷമമാക്കാനും ശാക്തീകരിക്കാനുമുതക്കുന്ന നയപരിപാപടികളുടെ ഏകോപനത്തിനായി രൂപീകരിച്ച ജനറല്‍ അതോറിറ്റി ഓഫ് ഫുഡ് സേഫ്റ്റി ഉള്‍പ്പെടെ ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിന് ഖത്തര്‍ നടത്തുന്ന തുടര്‍ച്ചയായ പരിശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.
പരിപാടിയുടെ വിവിധ സ്‌പോണ്‍സര്‍മാര്‍ക്ക് ഉപഹാരം ഖത്തര്‍ ഫുഡ് ടെക് പ്രൊഫഷണല്‍ അസോസിയേഷന്‍ ട്രഷറര്‍ ഷമീര്‍ റിയാസ് ഖാന്റെ നേതൃത്വത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഫീഫ്,നവാസ്,ഷാഹില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.സെക്രട്ടറി നൗഷാദ് നന്ദി പ്രകാശിപ്പിച്ചു.