Breaking News

റമദാന്‍ ക്വസ്റ്റ്’ സീസണ്‍-2 മെഗാ ലൈവ് ക്വിസ്; നാളെ

ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സി.ഐ.ഡി) സഹകരിച്ച് യൂത്ത് ഫോറം ഖത്തര്‍ സംഘടിപ്പിക്കുന്ന ദോഹ റമദാന്‍ മീറ്റിനോടുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘റമദാന്‍ ക്വസ്റ്റ്’ മെഗാ ക്വിസ് സീസണ്‍ -2 നാളെ,മാര്‍ച്ച് 14 വെള്ളിയാഴ്ച വൈകീട്ട് 3:30ന് ഖത്തര്‍ സ്പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
20-45 പ്രായ പരിധിയിലുള്ള പുരുഷ്യന്മാര്‍ക്കുള്ള തത്സമയ മെഗാ ക്വിസിനായി 400 സീറ്റുകളാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നത്. ഇസ് ലാമിക വിജ്ഞാനം പൊതുജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടൊപ്പം ഖത്തറില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന തത്സമയ ക്വിസ് മത്സരമായി ‘റമദാന്‍ ക്വസ്റ്റ്’ നെ മാറ്റാനും സംഘാടകര്‍ ലക്ഷ്യമിടുന്നു. സീസണ്‍ -1 പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.
ഖുര്‍ആന്‍, റമദാന്‍, ഇസ് ലാമിക ചരിത്രം, മുസ്ലിം ലോകം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയായിരിക്കും ക്വിസ് മത്സരത്തിലെ ചോദ്യങ്ങളെന്ന് സംഘാടകര്‍ അറിയിച്ചു. കഹൂത്ത് പ്ലാറ്റ്ഫോം വഴിയാണ് മത്സരം നടക്കുകയെന്നും മത്സരാര്‍ഥികള്‍ ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ഫോണുമായാണ് മത്സരത്തിനെത്തേണ്ടതെന്നും സംഘാകര്‍ വ്യക്തമാക്കി.
ആദ്യ വിജയികളായ അഞ്ചുപേര്‍ക്ക് ആകര്‍ഷകമായ സമ്മങ്ങളാണ് കാത്തിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നതിനായി സ്പോട്ട് രെജിസ്‌ട്രേഷന്‍ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്

ഡി.ഐ.സി.ഐ.ഡിയുമായി സഹകരിച്ച് യൂത്ത് ഫോറം സംഘടിപ്പിക്കുന്ന ദോഹ റമദാന്‍ മീറ്റ് ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ ഏറ്റവും വലിയ റമദാന്‍ സംഗമങ്ങളിലൊന്നായാണ് അറിയപ്പെടുന്നത്. വൈകുന്നേരം നാലിന് ആരംഭിച്ച് ഇഫ്താര്‍ സംഗമത്തോടെ സമാപിക്കുന്ന റമദാന്‍ മീറ്റില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തിലധികം യുവാക്കള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button
error: Content is protected !!