സംസ്‌കൃതി ഖത്തര്‍ ബിന്‍ ഒമ്രാന്‍ യൂണിറ്റ് ഇഫ്താര്‍ വിരുന്നും, കുടുംബസംഗമവും സംഘടിപ്പിച്ചു

ദോഹ : സംസ്‌കൃതി ഖത്തര്‍ ബിന്‍ ഒമ്രാന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമവും ഇഫ്താര്‍ വിരുന്നും ബര്‍വ്വ അവന്യുവിലെ വൈബ്രന്റ് ഹാളില്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഉല്‍ഘാടനം സംസ്‌കൃതി ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം നിര്‍വഹിച്ചു. ബിന്‍ഒമ്രാന്‍ യൂണിറ്റ് പ്രസിഡണ്ട് ജിതിന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്‌കൃതി ട്രഷറര്‍ അപ്പു കെ.കെ, സംസ്‌കൃതി സെക്രട്ടറി അര്‍ച്ചന ഓമനക്കുട്ടന്‍, വൈസ് പ്രസിഡണ്ട് ബിജു പി. മംഗലം, വനിതാ വേദി സെക്രട്ടറി ജെസിത ചിന്ദുരാജ് എന്നിവര്‍ സംബന്ധിച്ചു. ബിന്‍ ഒമ്രാന്‍ യൂണിറ്റ് സെക്രട്ടറി രാജു.വി.കെ. സ്വാഗതവും, വൈസ് പ്രസിഡണ്ട് സുനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.