Breaking News
ഈദുല്‍ ഫിത്വര്‍ മാര്‍ച്ച് മുപ്പതിനാകാന്‍ സാധ്യത

ദോഹ: ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളനുസരിച്ച് ഖത്തറില്‍ ഈ വര്‍ഷത്തെ ഈദുല്‍ ഫിത്വര്‍ മാര്‍ച്ച് മുപ്പതിനാകാന്‍ സാധ്യതയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് പ്രഖ്യാപിച്ചു.
വിദഗ്ധര്‍ നടത്തിയ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയാണ് പ്രഖ്യാപനം നടത്തിയതെന്നും ഈദുല്‍ ഫിത്വറിന്റെ ഔദ്യോഗിക പ്രഖ്യാപനം മതകാര്യ വകുപ്പാണ് നടത്തുകയെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസ് വ്യക്തമാക്കി.