കേരള ബിസിനസ് ഫോറം സുഹൂര്‍ പാര്‍ട്ടി ശ്രദ്ധേയമായി

ദോഹ. ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറം സംഘടിപ്പിച്ച സുഹൂര്‍ സംഗമം 250-ലധികം അംഗങ്ങള്‍, കമ്മ്യൂണിറ്റി നേതാക്കള്‍, മാധ്യമ പ്രതിനിധികള്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ത്തില്‍ നടന്നു. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു. പ്രത്യേക ക്ഷണിതാക്കളായി ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍, ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിന്കര്‍ എന്നിവരും പങ്കെടുത്തു
റേഡിയോ മലയാളം സിഇഒ അന്‍വര്‍ ഹുസൈന്‍ റമദാന്‍ സന്ദേശം നല്‍കി. റമദാന്‍ മാസത്തിന്റെ കരുണ, ഐക്യം, ആത്മീയ ചിന്തകള്‍ എന്നിവയെ കുറിച്ച് ഓര്‍മ്മിപ്പിച്ചു
പ്രസിഡന്റ് അജി കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍, കേരളാ ബിസിനസ് ഫോറം, അംഗങ്ങള്‍ക്കായി ഒരുക്കുന്ന കെ ബി എഫ് എക്‌സ്‌പോ, ഗോപിനാഥ് മുതുകാടിനെ സ്വീകരിക്കുവാനായി ‘മീറ്റ് ദി ലെജന്‍ഡ്’ എന്നിവ ഉള്‍പ്പെടുന്ന വരാനിരിക്കുന്ന പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, കെ ബി എഫിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച്, ബിസിനസ് സംഭരംഭകര്‍ സമൂഹത്തിലും രാജ്യത്തും ഉണ്ടാക്കുന്ന സ്വാധീനം എടുത്തു പറഞ്ഞു. ഇന്ത്യ-ഖത്തര്‍ സഹകരണത്തിന്റെ വിവിധ മേഖലകളില്‍ നടക്കുന്ന വളര്‍ച്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപകാലത്ത് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ഇന്ത്യ സന്ദര്‍ശനം ഇരുരാജ്യങ്ങളുടെയും ബന്ധം തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയര്‍ത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഇന്ത്യന്‍ എംബസ്സിയുടെ അപെക്‌സ് ബോഡിയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ ബി എഫ് അംഗങ്ങളെ ആദരിച്ചു
ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവെലന്റ് ഫോറം പ്രസിഡന്റ് ഷാനവാസ് ബാവ, ഇന്ത്യന്‍ സ്പോര്‍ട് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദുറഹ്‌മാന്‍, കൂടാതെ പി എന്‍ ബാബുരാജന്‍, ഡോ. അബ്ദുല്‍ സമദ്, അഷ്‌റഫ് ചെറക്കല്‍, പ്രദീപ് പിള്ള, അബ്ദുല്‍ ഹസീം എന്നിവര്‍ക്ക് ഉപചാരപൂര്‍വം ആദരം നല്‍കി.
കെ ബി എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഹംസ സഫര്‍, മുഹമ്മദ് അസ് ലം എന്നിവര്‍ പരിപാടി ഏകോപിപ്പിച്ചു. ജോയിന്റ് സെക്രട്ടറി ഫര്‍സാദ് അക്കര പരിപാടിയുടെ എംസി ആയിരുന്നു, ഹംസ സഫര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി സോണി എബ്രഹാം നന്ദിയും പറഞ്ഞു. എം സി അംഗങ്ങളായ കിമി അലക്‌സാണ്ടര്‍, നൂറുല്‍ഹഖ്, ഹമീദ് കെ എം എസ്, ജയപ്രസാദ്, മുഹമ്മദ് ഷബീര്‍, മന്‍സൂര്‍ മൊയ്ദീന്‍ എന്നിവര്‍ സംഘാടക സമിതി അംഗങ്ങള്‍ ആയിരുന്നു. കെ ബി എഫിന്റെ ഹോണറേറി അംഗം സി വി റപ്പായി, മുന്‍ പ്രസിഡന്റ് അബ്ദുല്ല തെരുവത്ത്, മുതിര്‍ന്ന അംഗങ്ങളായ എം പി ഷാഫി, സഫാ മുഹമ്മദ് അഷ്റഫ്, ഉസ്മാന്‍ കല്ലന്‍, അഷ്റഫ് കെ പി, മലബാര്‍ ഗോള്‍ഡിലെ സന്തോഷ് ടി വി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.