Breaking News

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി, ഇ കോണ്‍കോഴ്സുകള്‍ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തു

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡി, ഇ കോണ്‍കോഴ്സുകള്‍ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തു. ലോകോത്തര വിമാനത്താവളമായി അംഗീകരിക്കപ്പെട്ട എച്ച്. ഐ.എയുടെ വിപുലീകരണത്തിലെ ഒരു പ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുകയും പ്രതിവര്‍ഷം 65 ദശലക്ഷത്തിലധികം യാത്രക്കാരിലേക്ക് ശേഷി വര്‍ദ്ധിപ്പിക്കുകയും ചെ്യ്യുന്ന നടപടിയാണിത്.

2018 ല്‍ ആരംഭിച്ച വിപുലീകരണ പദ്ധതി, കോണ്‍കോഴ്സ് ഡി, ഇ എന്നിവ തുറന്നതോടെ പൂര്‍ത്തിയായി. 6,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു ഇന്‍ഡോര്‍ ട്രോപ്പിക്കല്‍ ഗാര്‍ഡന്‍ അനാച്ഛാദനം ചെയ്തുകൊണ്ട് 2022 ല്‍ ആരംഭിച്ച പരിവര്‍ത്തന യാത്രയുടെ അവസാന ഘട്ടത്തെ ഈ നാഴികക്കല്ല് പ്രതിനിധീകരിക്കുന്നു.

Related Articles

Back to top button
error: Content is protected !!