ബാര്‍ബര്‍ ഷാപ്പുകളിലും സലൂണുകളിലും സേവനം നല്‍കുന്നതിന് മുമ്പ് ചാര്‍ജുകള്‍ അറിയണം

ദോഹ. ബാര്‍ബര്‍ ഷാപ്പുകളിലും സലൂണുകളിലും സേവനം നല്‍കുന്നതിന് മുമ്പ് ചാര്‍ജുകള്‍ അറിയാന്‍ഉപഭോക്താവിന് അവകാശമുണ്ടെന്ന് വാണിജ്യ മന്ത്രാലയം ഓര്‍മിപ്പിച്ചു. ഓരോ സര്‍വീസുകളുടേയും ചാര്‍ജുകള്‍ ഇംഗ്‌ളീഷിലും അറബിയിലും പ്രദര്‍ശിപ്പിക്കണം.
ഉപയോഗിക്കുന്ന ഉല്‍പന്നങ്ങള്‍ സുരക്ഷിതമാണെന്നുറപ്പുവരുത്തുന്നതോടൊപ്പം ആരോഗ്യപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്നും ഉറപ്പാക്കണമെന്ന് മന്ത്രാലയം ഉദ്‌ബോധിപ്പിക്കുന്നു.