Local News
അമ്പത്തിമൂന്നാമത് അമീരി കപ്പില്‍ മുത്തമിട്ട് അല്‍ ഗറാഫ

ദോഹ: ശനിയാഴ്ച വൈകുന്നേരം ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ അമീര്‍ കപ്പ് ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അല്‍ റയ്യാനെ പരാജയപ്പെടുത്തി അമ്പത്തിമൂന്നാമത് അമീരി കപ്പില്‍ അല്‍ ഗറാഫ മുത്തമിട്ടു. ഇത് എട്ടാം തവണയാണ് അല്‍ ഗറാഫ കിരീടം ഉയര്‍ത്തുന്നത്.
ഫെര്‍ജാനി സാസിയുടെയും ജോസെലുവിന്റെയും ആദ്യ പകുതിയിലെ ഗോളുകള്‍ പെഡ്രോ മാര്‍ട്ടിന്‍സിന് മികച്ച ലീഡ് നല്‍കി, രണ്ടാം പകുതിയുടെ തുടക്കത്തില്‍ റോജര്‍ ഗ്വെഡസ് അല്‍ റയ്യാന് വേണ്ടി ഒരു ഗോള്‍ നേടിയതോടെ കളിയുടെ ആവേശം വര്‍ദ്ധിച്ചു.
കളിക്കാരുടെ എണ്ണം 10 പേരിലേക്ക് താഴ്‌ന്നെങ്കിലും, 38,149 കാണികളുള്‍കൊള്ളുന്ന ആവേശകരമായ ജനക്കൂട്ടത്തിന് മുന്നില്‍ അല്‍ ഗരാഫ കളം നിറഞ്ഞുകളിച്ചപ്പോള്‍ അല്‍ റയ്യാന് പിടിച്ചുനില്‍ക്കാനായില്ല.