സംസ്‌കൃതി വനിതാവേദി വനിതാദിനാചരണവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു

ദോഹ : സംസ്‌കൃതി ഖത്തര്‍ വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ സ്‌കില്‍സ് ഡെവലപ്പ്മെന്റ്‌സെന്ററില്‍ വെച്ച് നടന്ന വനിതാദിനാചരണവും ഇഫ്താര്‍ സംഗമവും അതിനോടൊപ്പം നടന്ന മാഗസിന്‍ പ്രകാശനവും ശ്രദ്ധേയമായി.സംസ്‌കൃതി വനിതാവേദി പ്രസിഡന്റ് അനിത ശ്രീനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടി സംസ്‌കൃതി ഖത്തര്‍ ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം ഉദ്ഘാടനം ചെയ്തു.വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ പുറത്തിറങ്ങിയ ‘വൈഖരി’എന്ന മാഗസിന്റെ പ്രകാശനം സംസ്‌കൃതി ഖത്തര്‍ പ്രസിഡണ്ട് സാബിത്ത് സഹീര്‍ നിര്‍വഹിച്ചു .പ്രസ്തുത പരിപാടിക്ക് പ്രവാസി ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍ ,സംസ്‌കൃതി വൈസ് പ്രസിഡണ്ട് സുനീതിസുനില്‍, സംസ്‌കൃതി സെക്രട്ടറി അര്‍ച്ചന ഓമനക്കുട്ടന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.250 ഓളം വനിതകളും കുട്ടികളും പങ്കെടുത്ത ചടങ്ങില്‍ വനിതാ വേദി
സെക്രട്ടറി ജസിത നടപ്പുരയില്‍ സ്വാഗതവും വനിതാ വേദി വൈസ് പ്രസിഡന്റ് ജാന്‍സി ജാന്‍സി റാണി നന്ദിയും പറഞ്ഞു.