ഐസിസി ഈദ് ബസാര്‍ അംബാസിഡര്‍ ഉദ്ഘാടനം ചെയ്തു

ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ സംഘടിപ്പിച്ച ഈദ് ബസാറും മെഹന്ദി നൈറ്റും ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. ഐസിസി പ്രസിഡണ്ട് എപി മണി കണ് ഠനും മാനേജിംഗ് കമ്മറ്റി അംഗങ്ങളും നേതൃത്വം നല്‍കി. ഐസിസി അശോക ഹാളില്‍ നടക്കുന്ന ഈദ് ബസാര്‍ ഇ്ന്നും തുടരും.
എക്‌സിബിഷന്‍ സ്റ്റാളുകള്‍, മെഹന്ദി, ഡിസൈനര്‍ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഹോം ഡെക്കര്‍, കളിപ്പാട്ടങ്ങള്‍ , ഗെയിമുകള്‍, ഫുഡ് സ്റ്റാളുകള്‍ എന്നിവയാണ് ഈദ് ബസാറിലുളളത്.