കനിവായി പെയ്തിറങ്ങി യൂത്ത് ഫോറം

ദോഹ.കാരുണ്യത്തിന്റെ മാസമായ റമദാനിലെ പുണ്യ ദിനങ്ങളില്‍ സഹജീവികളുടെ ആവശ്യം മനസ്സിലാക്കി കരുണയുടെ കൈകളുമായി യൂത്ത് ഫോറം പെയ്തിറങ്ങുക തന്നെയായിമാറി , ശമ്പളം കിട്ടാതെ പ്രയാസമനുഭവിക്കുന്ന ആളുകള്‍ , ബോട്ട് തൊഴിലാളികള്‍ , കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ തുടങ്ങി ആളുകള്‍ക്കുള്ള 4402 ഓളം ഇഫ്താര്‍ കിറ്റുകള്‍ ആണ് യൂത്ത് ഫോറം പ്രവര്‍ത്തകര്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം നടത്തിയത്. പ്രവര്‍ത്തകര്‍ പല തുള്ളി പെരുവെള്ളം പോലെ സ്വരൂപ്പിച്ച തുകയും , കൂടാതെ മലബാര്‍ ഗോള്‍ഡ് ,സി ഐ സി , വിമന്‍ ഇന്ത്യ എന്നിവരുമായി സഹകരിച്ചുകൊണ്ടും ആണ് ഇത്രയും കിറ്റുകള്‍ വിതരണം നടത്താന്‍ കഴിഞ്ഞത് ,105 ഓളം ആളുകള്‍ക്ക് സുഹൂര്‍ കിറ്റ് വിതരണവും 31 ആളുകള്‍ക്ക് 1 മാസത്തേക്ക് ഉള്ള റമദാന്‍ ബോക്‌സ് വിതരണവും നടത്തുക യുണ്ടായി.
സേവന പ്രവര്‍ത്തനങ്ങള്‍ക്ക് യൂത്ത് ഫോറം വൈസ് പ്രസിഡന്റ് ആരിഫ്, ജനസേവന വിഭാഗം കോ ഓര്‍ഡിനേറ്റര്‍ അഫ്‌സല്‍ , വോളണ്ടിയര്‍ വൈസ് ക്യാപറ്റന്‍ അമീന്‍ അര്‍ഷാദ്,രലര അംഗങ്ങള്‍ ആയ മാഹിര്‍ മുഹമ്മദ്, റഷാദ് മുബാറക്,റസ്സല്‍, മുഹ്‌സിന്‍, കാമില്‍ എന്നിവരും ജന്‍സേവന വിഭാഗം സോണല്‍ കോ ഓര്‍ഡിനേറ്റര്‍മാ രായ ഫായിസ് ഹനീഫ്, ഇര്‍ഫാന്‍, ജിഷിന്‍, താലിഷ് എന്നിവര്‍ നേതൃത്വം നല്‍കി.