കേരളം നെഞ്ചോട് ചേര്‍ത്തുവെച്ച നിയാര്‍ക്ക്

ഫൈസല്‍ മൂസ്സ
പബ്ലിക് റിലേഷന്‍ & ഫൗണ്ടഷര്‍ മെമ്പര്‍ ഓഫ് നിയാര്‍ക് ഖത്തര്‍ ചാപ്റ്റര്‍
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയില്‍ നാല് ഏക്കര്‍ ഭൂമിയില്‍ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിസര്‍ച്ച് സെന്റര്‍ ആയി പ്രവര്‍ത്തിക്കുന്ന നെസ്റ്റ് ഇന്റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസര്‍ച് സെന്റര്‍ പ്രത്യേക പരിചരണം ആവശ്യപ്പെടുന്ന കുട്ടികളുടെ പരിചരണത്തിനും പരിശീലനത്തിനുമായി, അന്തര്‍ദേശീയ നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്.
കേരളത്തില്‍ ഇത്തരം നൂറുക്കണക്കിന് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും, പൂര്‍ണമായും ഒരു കുട്ടിയില്‍ കാണുന്ന വൈകല്യങ്ങള്‍ വ്യത്യസ്തങ്ങളായ പരിശോധനയില്‍ കൂടി കണ്ടെത്തുകയും നൂതനമായ തെറാപ്പികളിലൂടെ അത് മാറ്റിയെടുത്തു ആ കുട്ടിയെ മുഖ്യധാരയിലേക്ക് കൈ പിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നുവെന്നതാണ് നിയാര്‍ക്കിനെ സവിശേഷമാക്കുന്നത്.
ഗുണനിലവാരത്തിന്ന് പ്രാമുഖ്യം നല്‍കി പ്രവര്‍ത്തിക്കുന്നതിനുള്ള അംഗീകരമായിരുന്നു, കേരള സംസ്ഥാന അവാര്‍ഡ് നിയാര്‍ക്കിനെ തേടിയെത്തിയത്.
സമീപ ജില്ലകളില്‍ നിന്നുള്ളവരും സംസ്ഥാനത്തിന്റെ പുറത്ത് നിന്നുള്ളവരും നിയാര്‍ക്കിനെ തേടിയെത്തുന്നുവെന്നത് പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ലോകരാജ്യങ്ങളില്‍ ലഭിക്കുന്ന അതിവിദഗ്ദ്ധ സംവിധാനങ്ങളാണ് നിയാര്‍ക്കില്‍ ഉപയോഗപ്പെടുത്തുന്നത്.
അത്യാധുനികത സംവിധാനത്തോടെ പിറവി മുതല്‍ ശൈശവത്തിലെ വിവിധ ഘട്ടങ്ങളിലെ മാറ്റങ്ങള്‍ നിരീക്ഷിച്ചു സംസാര- കേള്‍വി ശേഷി,ഓട്ടിസം,ബുദ്ധിമാന്ദ്യം, അംഗവൈകല്യം, തുടങ്ങിയവയില്‍ നിന്നും കുഞ്ഞുങ്ങളെ സാധാരണ ജീവിതത്തിലേക്ക് പൂര്‍ണ്ണമായോ ഭാഗികമായോ തിരിച്ചു കൊണ്ടുവരുവാനുള്ള അക്കാദമിക് പരിശീലനം ഇവിടം നല്‍കി വരുന്നു.
ലോക നിലവാരത്തില്‍ മികച്ച ചികിത്സ നല്‍കുന്ന നിയാര്‍ക്കില്‍ പ്രഗത്ഭരായ ഡോക്ടര്‍മാരും ഫിസിയോ തെറാപ്പിസ്റ്റുകളും പാരാ മെഡിക്കല്‍ സ്റ്റാഫും സന്നദ്ധ സേവകരായി മികച്ച വളണ്ടിയര്‍മാരും ഉണ്ട്. ജി സി സി, യു കെ, യു എസ് എ അടക്കം നിരവധി ചാപ്റ്റര്‍ ഘടകങ്ങള്‍ നിയാര്‍ക് കൊയിലാണ്ടിയെ പിന്തുണച്ചു വരുന്നു. നിയാര്‍ക്ക് ഖത്തര്‍ ചാപ്റ്റര്‍, ഖത്തര്‍ എംബസിയുടെ കീഴിലുള്ള ഐ സി ബി എഫില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയാണ്.
പ്രത്യേക പരിരക്ഷയുള്ള കുട്ടികളുടെ ചികിത്സയില്‍ മാത്രം ഒതുങ്ങുന്നില്ല നിയാര്‍കിന്റെ പ്രവര്‍ത്തനം.ഭൂമിയില്‍ ആരോരുമില്ലാതെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട ‘കെയര്‍ ഹോം സെന്റര്‍’ , ആശ്രയമറ്റു നാല് ചുവരുകള്‍ക്കുള്ളില്‍ അകപ്പെട്ടുപോയ ‘കിടപ്പു രോഗി പരിചരണം , കാന്‍സര്‍ പോലെ മാറാ രോഗങ്ങള്‍ക്ക് നല്‍കുന്ന സാന്ത്വനം, മികച്ച പാലിയേറ്റീവ് സംവിധാനം തുടങ്ങിയവയും നിയാര്‍കിന്റെ ഭാഗമാണ്.
നെസ്റ്റ് ഇന്റര്‍ നാഷണല്‍ അക്കാദമി & റിസര്‍ച് സെന്റര്‍ സന്ദര്‍ശിക്കാന്‍ ഏവരെയും ക്ഷണിക്കുന്നു.
‘ഭൂമിയിലുള്ളവരോട് നിങ്ങള്‍ കരുണ കാണിച്ചാല്‍, ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും’ നമുക്ക് ചുറ്റുമുള്ളവരെ നാം കാണാതെ പോകരുത്.