ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് 37,241 രോഗികള്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികില്‍സക്കെത്തി

ദോഹ. 2025 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 7 വരെ നീണ്ടുനിന്ന ഈദ് അല്‍-ഫിത്വര്‍ അവധിക്കാലത്ത് 37,241 രോഗികള്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികില്‍സക്കെത്തിയതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ (പിഎച്ച്‌സിസി) റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 20 ആരോഗ്യ കേന്ദ്രങ്ങളാണ് ഈദുല്‍ ഫിത്വര്‍ അവധിക്കാലത്ത് പ്രവര്‍ത്തിച്ചത്.