മത്സ്യത്തൊഴിലാളികള്‍ക്കും കപ്പല്‍ ഉടമകള്‍ക്കും ആറ് പുതിയ ഇലക്ട്രോണിക് സേവനങ്ങള്‍ ആരംഭിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം

ദോഹ: മത്സ്യത്തൊഴിലാളികള്‍ക്കും കപ്പല്‍ ഉടമകള്‍ക്കും ആറ് പുതിയ ഇലക്ട്രോണിക് സേവനങ്ങള്‍ ആരംഭിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. സംയോജിത ഡിജിറ്റല്‍ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണിത്.
തുറമുഖത്ത് സമുദ്ര കപ്പലുകള്‍ക്ക് പാര്‍ക്കിംഗ് സ്ഥലം വാടകയ്ക്കെടുക്കല്‍, തുറമുഖത്ത് ഒരു വെയര്‍ഹൗസ് വാടകയ്ക്കെടുക്കല്‍, കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും മത്സ്യബന്ധന ലൈസന്‍സിംഗ്, മത്സ്യഗതാഗത ലൈസന്‍സിംഗ്, മത്സ്യത്തൊഴിലാളി ലൈസന്‍സിംഗ്, മത്സ്യബന്ധന ഉപകരണ പെര്‍മിറ്റുകള്‍ എന്നിവ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു.
പുതിയ ഇലക്ട്രോണിക് സേവനങ്ങള്‍ മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ അപേക്ഷാ പ്രക്രിയ ലഘൂകരിക്കുക, ഗുണഭോക്താക്കളുടെ സമയവും പരിശ്രമവും ലാഭിക്കുക, സുതാര്യതയും ന്യായമായ നടപടിക്രമങ്ങളും കൊണ്ടുവരിക എന്നിവയാണ് സേവനങ്ങള്‍ ലക്ഷ്യമിടുന്നത്.