കേവലം 25 റിയാലിന് 25 വിഭവങ്ങളോടെയുള്ള വിഷു സദ്യയൊരുക്കി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ്

ദോഹ. കേവലം 25 റിയാലിന് 25 വിഭവങ്ങളോടെയുള്ള വിഷു സദ്യയൊരുക്കി ഓള്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റിലെ ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ്. ഏപ്രില്‍ 14 ന് വിഷു ദിനത്തിലാണ് വിഷു സദ്യ. സ്ഥല പരിമിതി മൂലം പാര്‍സല്‍ സര്‍വീസ് മാത്രമായിരിക്കുമെന്നും 11.30 മുതല്‍ പാര്‍സല്‍ ലഭ്യമാക്കുമെന്നും റസ്റ്റോറന്റ് മാനേജര്‍ അറിയിച്ചു.
കുത്തരിച്ചോറ് , സാമ്പാര്‍, പച്ചടി, കിച്ചടി, കൂട്ടുകറി, അവിയല്‍, ഉപ്പേരി ,പരിപ്പ്, കായ വറുത്തത്, ശര്‍ക്കര ഉപ്പേരി, രസം, കാളന്‍, ഓലന്‍, അച്ചാര്‍, പപ്പടം, പായസം, എരിശ്ശേരി, കൊണ്ടാട്ടം, പുളിയിഞ്ചി , വാഴ ഇല, പഴം, നെയ്യ്, ഉപ്പ് തുടങ്ങി 25 ഇനങ്ങളാണ് പാര്‍സലില്‍ ഉള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 44682981 എന്ന നമ്പറില്‍ ബന്ധപ്പെടാം.