ദോഹ മെട്രോ അല്‍ വുകൈറില്‍ പുതിയ മെട്രോലിങ്ക് സേവനം പ്രഖ്യാപിച്ചു

ദോഹ. ഖത്തര്‍ റെയില്‍ അല്‍ വക്ര സ്റ്റേഷനില്‍ നിന്ന് അല്‍ വുകൈറിലെ എസ്ദാന്‍ ഒയാസിസിലേക്ക് പുതിയ ബസ് റൂട്ട് ആരംഭിച്ചു. ഇന്നുമുതലാണ് സേവനം.
പുതിയ മെട്രോലിങ്ക് എം 135 അല്‍ വുകൈറിലെ എസ്ദാന്‍ ഒയാസിസിലെ താമസക്കാര്‍ക്ക് സേവനം നല്‍കും, അല്‍ മെഷാഫ് ഹെല്‍ത്ത് സെന്റര്‍, അല്‍ വുകൈര്‍ സെക്കന്‍ഡറി സ്‌കൂള്‍, ലയോള ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകള്‍ ഉണ്ടാകും.