ഡാറ്റാ സ്വകാര്യതാ ലംഘനത്തിന് നിര്‍മ്മാണ കമ്പനിക്കെതിരെ ഖത്തര്‍ സൈബര്‍ സുരക്ഷാ ഏജന്‍സി നടപടിയെടുത്തു

ദോഹ. ഡാറ്റാ സ്വകാര്യതാ ലംഘനത്തിന് പ്രാദേശിക നിര്‍മ്മാണ കമ്പനിക്കെതിരെ ഖത്തര്‍ സൈബര്‍ സുരക്ഷാ ഏജന്‍സി നടപടിയെടുത്തു. തീരുമാനം പുറപ്പെടുവിച്ച തീയതി മുതല്‍ 60 ദിവസത്തിനുള്ളില്‍, കമ്പനി അതിന്റെ ഭരണപരവും സാങ്കേതികവുമായ നടപടിക്രമങ്ങള്‍ ശക്തിപ്പെടുത്താനും വികസിപ്പിക്കാനും നിരീക്ഷിക്കാനും ആവശ്യമായ ഡാറ്റ സംരക്ഷണ നടപടികള്‍ ഉറപ്പാക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാനും ഈ തീരുമാനം അനുശാസിക്കുന്നു.