ഖത്തറും ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനുമായി കരാര്‍

ദോഹ. ഖത്തറും ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനുമായി ഒരു അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസ് കരാറില്‍ ഒപ്പുവച്ചു.
കരാര്‍ ഒപ്പുവെക്കലില്‍ ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ താനിയും ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് സാല്‍വറ്റോര്‍ സിയാച്ചിറ്റാനോയും പങ്കെടുത്തു.
തിങ്കളാഴ്ച ദോഹയില്‍ ആരംഭിച്ച ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ ഫെസിലിറ്റേഷന്‍ കോണ്‍ഫറന്‍സിന്റെ അനുബന്ധമായാണ് ഒപ്പുവെക്കല്‍ നടന്നത്.
ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഫലേഹ് അല്‍ ഹജ്രിയും ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ജുവാന്‍ കാര്‍ലോസ് സലാസറും കരാറില്‍ ഒപ്പുവച്ചു.