Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തര്‍ അമീറിനും സംഘത്തിനും റഷ്യയില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹ. റഷ്യന്‍ ഫെഡറേഷനിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനായി മോസ്‌കോയില്‍ എത്തിയ ഖത്തര്‍ അമീറിനും സംഘത്തിനും റഷ്യയില്‍ ഊഷ്മളമായ വരവേല്‍പ്പ്. വ്‌നുക്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമീറിനെയും സംഘത്തെയും ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രി ഡെനിസ് മാന്റുറോവ്; മിഡില്‍ ഈസ്റ്റിനും വടക്കേ ആഫ്രിക്കയ്ക്കുമുള്ള റഷ്യന്‍ പ്രസിഡന്‍ഷ്യല്‍ പ്രത്യേക പ്രതിനിധിയും വിദേശകാര്യ ഡെപ്യൂട്ടി മന്ത്രിയുമായ മിഖായേല്‍ ബോഗ്ദാനോവ്; റഷ്യന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവും അന്താരാഷ്ട്ര ഗതാഗത സഹകരണത്തിന്റെ ചുമതലയുള്ള മിഡില്‍ ഈസ്റ്റിന്റെ പ്രത്യേക പ്രതിനിധിയുമായ ഇഗോര്‍ ലെവിറ്റിന്‍; സ്റ്റേറ്റ് ഡുമ ഇന്റര്‍നാഷണല്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ ലിയോണിഡ് സ്ലട്ട്സ്‌കി; റഷ്യയിലെ ഖത്തര്‍ അംബാസഡര്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ നാസര്‍ ബിന്‍ ജാസിം അല്‍ താനി; ഖത്തറിലെ റഷ്യന്‍ അംബാസഡര്‍ ദിമിത്രി ദോഗാഡ്കിന്‍; ഖത്തര്‍ എംബസി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയും ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനെ അനുഗമിക്കുന്നുണ്ട്.

Related Articles

Back to top button