Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പെഡഗോക്‌സ് ടീച്ചേര്‍സ് ഇന്നൊവേഷന്‍ അവാര്‍ഡ് 2025 ഖത്തറില്‍ പ്രഖ്യാപിച്ചു

ദോഹ. പെഡഗോക്‌സ് ടീച്ചേര്‍സ് ഇന്നൊവേഷന്‍ അവാര്‍ഡ് 2025 ഖത്തറില്‍ പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ക്രിയേറ്റീവ് ആന്റ് ഇന്നൊവേഷന്‍ ഡേയുടെ ഭാഗമായാണ് അവാര്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനം ദോഹയിലെ ക്രൗണ്‍ പ്‌ളാസ ഹോട്ടലില്‍ വച്ച് നടന്നത്.
ക്ലാസ്മുറികളെ ഭാവിയിലേക്ക് നയിക്കുന്ന അധ്യാപകരെ ആദരിക്കുകയും, നൂതന സാങ്കേതിക വിദ്യകള്‍ അടങ്ങിയ അധ്യാപന രീതികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ഈ അവാര്‍ഡിന്റെ പ്രധാന ലക്ഷ്യം.
വിദ്യാഭ്യാസ മാര്‍ക്കറ്റ്‌പ്ലേസ് ആയ സ്‌കൂള്‍ ആമസോണ്‍ ഈ അവാര്‍ഡിന് നേതൃത്വം നല്‍കുന്ന ടൈറ്റില്‍ സ്പോണ്‍സറാണ്. മൊമന്റം മീഡിയ (മീഡിയ പാര്‍ട്ണര്‍), ഇബിത എ ഐ (ടെക്‌നോളജി പാര്‍ട്ണര്‍), ഗോ മൊസാഫിര്‍ ഡോട്ട് കോം (ട്രാവല്‍ പാര്‍ട്ണര്‍) എന്നിവയുടെ സഹകരണത്തോടെയാണ് ഈ വിപുലമായ പദ്ധതിക്ക് തുടക്കമായത്.

ആദ്യഘട്ടത്തില്‍ ഖത്തറിലെ 22 ഇന്ത്യന്‍ സ്‌കൂളുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ ഈ സംരംഭം മുഴുവന്‍ ജിസിസി മേഖലകളിലേക്കും വ്യാപിക്കാനാണ് പദ്ധതിയിടുന്നത്.
വിജയികളായ മൂന്ന് അധ്യാപകര്‍ക്കും അവരുടെ സ്‌കൂള്‍ പ്രതിനിധികള്‍ക്കും പൂര്‍ണമായി സ്പോണ്‍സര്‍ ചെയ്ത ഫിന്‍ലാന്‍ഡ് യാത്രയാണ് പെഡഗോക്‌സ് അവാര്‍ഡിന്റെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. അത്യാധുനിക വിദ്യാഭ്യാസ മാതൃകകളുമായി പ്രവര്‍ത്തിക്കുന്ന ഫിന്‍ലന്‍ഡിലെ പ്രമുഖ സ്‌കൂളുകള്‍ സന്ദര്‍ശിക്കാനും, പ്രമുഖ വിദ്യാഭ്യാസ ചിന്തകരുമായി സംവദിക്കാനും, നവീകരണ വര്‍ക്ക്ഷോപ്പുകളില്‍ പങ്കെടുക്കാനുമാണ് അവസരം.

വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ ആമസോണ്‍ സിഇഒ ഒ.കെ.സനാഫിര്‍, ഇബിത എ ഐ സിഇഒ മുസ്തഫ സെയ്തലവി, മൊമന്റം മീഡിയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സൈഫുദ്ധീന്‍, ഗോ മൊസാഫിര്‍ ഡോട്ട് കോം ജനറല്‍ മാനേജര്‍ ഫിറോസ് നാട്ടു എന്നിവര്‍ സംബന്ധിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected] ല്‍ ബന്ധപ്പെടാം.

Related Articles

Back to top button