Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഡയസ്‌പോറ ഓഫ് മലപ്പുറം ഡോം ഖത്തര്‍ മല്‍ഹാര്‍ സീസണ്‍ 2 ജൂണില്‍

ദോഹ:ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്‌പോറ ഓഫ് മലപ്പുറം ഡോം ഖത്തര്‍ മല്‍ഹാര്‍ സീസണ്‍ 2 സംഘടിപ്പിക്കുന്നു.
മലപ്പുറം പിറവി ദിനത്തോട് അനുബന്ധിച്ച് വരുന്ന ജൂണ്‍ മാസം പ്രശസ്ത ഗായകന്‍ കണ്ണൂര്‍ ഷരീഫ് , ഗായിക ശൈഖ അബ്ദുല്ല എന്നിവര്‍ പങ്കെടുക്കുന്ന മല്‍ഹാര്‍ 2025 ദി മലപ്പുറം ഹാര്‍മണി എന്ന പരിപാടിയുടെ ഔദ്യോഗിക പ്രഖ്യാപനവും സ്വാഗത സംഘം രൂപീകരണവും മിഡ് മാക് റൗണ്ട് എബൗട്ടിന് അടുത്തുള്ള സിഗ്‌നേച്ചര്‍ ബൈ മാര്‍സയില്‍ വെച്ച് പ്രമുഖ മോട്ടിവേറ്ററും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഫിലിപ്പ് മമ്പാട് ഉദ്ഘാടനം ചെയ്തു. പ്രശസ്ത വ്‌ലോഗര്‍ ഫൈസല്‍ കോട്ടക്കല്‍ പരിപാടിക്ക് ആശംസ അര്‍പ്പിച്ച് സംസാരിച്ചു.

സ്വാഗതസംഘം ചെയര്‍മാന്‍ അബൂബക്കര്‍ മാടപ്പാട്ട്, വൈസ് ചെയര്‍മാന്‍ ഡോ.വിവി.ഹംസ , രാജേഷ് മേനോന്‍, അഷ്‌റഫ് പി.ട്ടി എന്നിവരും ചീഫ് പാട്രണ്‍ അച്ചു ഉള്ളാട്ടില്‍,പാട്രണ്‍മാരായി ആസാദ് സീ ഷോര്‍,കരീം ടീ ടൈം, ഡോ. അമാനുല്ല വടക്കാങ്ങര,അന്‍വര്‍ വാണിയമ്പലം എന്നിവരെ പ്രഖ്യാപിച്ചു.

പ്രോഗ്രാം ചെയര്‍മാന്‍ ഉസ്മാന്‍ കല്ലന്‍, വൈസ് ചെയര്‍മാന്‍ ഡോ. ഷഫീഖ് താപ്പി,അമീന്‍ അന്നാര, അബ്ദുള്‍ ഫത്താഹ് നിലമ്പൂര്‍, ജനറല്‍ കണ്‍വീനര്‍ മൂസ താനൂര്‍, കണ്‍വീനര്‍ സൗമ്യ പ്രദീപ്, യൂസുഫ് പഞ്ചിലി,നിസാര്‍ താനൂര്‍, ഫിനാന്‍സ് ഡയറക്ടര്‍ ബിജേഷ് കൈപ്പട, ഹോസ്പിറ്റാലിറ്റി ചെയര്‍മാന്‍ മഷൂദ് തിരുത്തിയാട്, ജനറല്‍ കണ്‍വീനര്‍ പ്രീതി ശ്രീധര്‍, പ്രോഗ്രാം ഡയറക്ടര്‍ അബി ചുങ്കത്തറ,ജനറല്‍ കണ്‍വീനര്‍ മുഹമ്മദ് ത്വയ്യിബ്,കണ്‍വീനര്‍ ഷംല ജഹ്ഫര്‍, സുരേഷ് ബാബു,മുഹ്‌സിന സമീല്‍,മീഡിയ ചെയര്‍മാന്‍ രാഹുല്‍ ശങ്കര്‍, ജനറല്‍ കണ്‍വീനര്‍ നൗഫല്‍ കട്ടുപ്പാറ,വളണ്ടിയര്‍ ചെയര്‍മാന്‍ അബ്ദുല്‍ റഷീദ് തിരൂര്‍, ജനറല്‍ കണ്‍വീനര്‍ നബ്ഷ മുജീബ്, പബ്ലിക് റിലേഷന്‍സ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ് തിരൂരങ്ങാടി,ജനറല്‍ കണ്‍വീനര്‍ നിയാസ് പുളിക്കല്‍, ഫിനാന്‍സ് ചെയര്‍മാന്‍ സിദ്ധീഖ് വാഴക്കാട്,ജനറല്‍ കണ്‍വീനര്‍ സിദ്ധീഖ് ചെറുവല്ലൂര്‍,ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ സലീം റോസ് ജനറല്‍ കണ്‍വീനര്‍ ഉണ്ണിമോയിന്‍ എന്നിവരടങ്ങുന്ന 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

ഫിലിപ്പ് മമ്പാടിനുള്ള ഉപഹാരം ഡോം പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍ കൈമാറി. പ്രശസ്ത വ്‌ലോഗര്‍ ഫൈസല്‍ കോട്ടക്കലിനുള്ള ഉപഹാരം ചീഫ് അഡൈ്വസര്‍ മഷൂദ് കൈമാറി , മഷൂദ് തിരുത്തിയാട്,അമീന്‍ അന്നാര, അബി ചുങ്കത്തറ, ഷംല ജഹ്ഫര്‍,നബ്ഷ മുജീബ് കെ കെ. ഉസ്മാന്‍ ഫ്രന്റ്‌സ് ഓഫ് ഖത്തര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള പ്രദേശിക സംഘടനാ നേതാക്കളും, ഡോം ഖത്തര്‍ അംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

പരിപാടിക്ക് ജനറല്‍സെക്രട്ടറി മൂസ താനൂര്‍ സ്വാഗതം പറഞ്ഞു, പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍ അദ്ധ്യക്ഷത വഹിച്ചു, ട്രഷറര്‍ ബിജേഷ് കൈപ്പട നന്ദി പറഞ്ഞു.

Related Articles

Back to top button