ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഹയര്‍ ഡിസ്റ്റിംഷനോട് കൂടി ഗോള്‍ഡ് മെഡല്‍ നേടി ഹന അബുല്ലൈസ്

ദോഹ : ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഹയര്‍ ഡിസ്റ്റിമഗ്ഷന്‍ നേടി ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി മലയാളിയായ വിദ്യാര്‍ത്ഥിനി ഹന അബുല്ലൈസ് ശ്രദ്ധേയമായി .
ഖത്തര്‍ ഇന്റര്‍ നാഷണല്‍ ഇസ്ലാമിക് ബേങ്കില്‍ ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി അബുല്ലൈസിന്റെയും, മുന യുടെയും മകളും മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മുഹമ്മദ് ഷമീന്റെ ഭാര്യയുമാണ് ഹന അബുല്ലൈസ്.
ഖത്തര്‍ അമീറിന്റെ പത്നി ഷെയ്ഖ ജവഹര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹെയിം അല്‍താനിയില്‍ നിന്നും ഗോള്‍ഡ്മെഡല്‍ ഏറ്റുവാങ്ങിയ ഹന എല്ലാ വിഷയങ്ങളിലും ഉന്നത മാര്‍ക്ക് കരസ്ഥമാക്കിയാണ് യൂണിവേഴ്സിറ്റിയുടെ ഈ വര്‍ഷത്തെ ഹയര്‍ ഡിസ്റ്റിഗ്ഷന്‍ അവാര്‍ഡിന് അര്‍ഹയായത്.
ബി.എസ്.സി അപ്‌ളയിഡ് മാത്തമാറ്റിക്‌സില്‍ ആയിരുന്നു ബിരുദം,
തുടര്‍ പഠനത്തിനായി ഖത്തറിലെ ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയില്‍ ഇസ് ലാമിക് ഫിനാന്‍സില്‍ പിജിക്ക് പ്രവേശനം നേടിയിട്ടുണ്ട് ഹന അബുല്ലൈസ് .
അകാദമിക് മികവിനോടൊപ്പം യൂണിവേഴ്സിറ്റിയിലെ പാഠ്യേതര വിഷയങ്ങളിലും ഹന കഴിവു തെളിയിച്ചിട്ടുണ്ട് .
കലാ കായിക സാമൂഹിക രംഗങ്ങളില്‍ ഇടപെടാറുള്ള ഹന ഖത്തറില്‍ ഗേള്‍സ് ഇന്ത്യ ഖത്തറിന്റെ മുന്‍പ്രസിഡന്റായിരുന്നു.
കുടുംബവും അധ്യാപകരും ചേര്‍ന്നുള്ള പിന്തുണയും പ്രചോദനവുമാണ് അവളെ ഈ വലിയ നേട്ടത്തിലേക്ക് നയിച്ചതെന്ന് ഹന പറഞ്ഞു.
ഖത്തറിലെ മലയാളികളുടെ ഉന്നതിയിലേക്കുള്ള ഒരു പുതിയ മാതൃകയായി ഈ വര്‍ഷത്തെ വിദ്യാര്‍ത്തികളില്‍ ഹന അബുല്ലെസും മാറുകയാണ്.