Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഐ.എം.എഫ് പ്രസംഗ മത്സരം: ഫൈനല്‍ 31ന്

ദോഹ: ഇന്ത്യന്‍ മീഡിയ ഫോറം ഖത്തര്‍ പ്രവാസി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഐ.എം.എ റഫീഖ് സ്മാരക മലയാള പ്രസംഗ മത്സരം ഫൈനല്‍ റൗണ്ടിലേക്ക്. ഖത്തറിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പ്രാഥമിക റൗണ്ടില്‍ നിന്നും ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായി 18 പേര്‍ ഫൈനല്‍ റൗണ്ടില്‍ ഇടം നേടി. മേയ് 31 ശനിയാഴ്ച വൈകുന്നേരം 4.30 മുതല്‍ ഐ.സി.സി അശോക ഹാളിലാണ് ഫൈനല്‍ റൗണ്ടിലെ പ്രസംഗ പോരാട്ടങ്ങള്‍. ഖത്തറിലെ പ്രമുഖര്‍ വിധികര്‍ത്താക്കളായെത്തുന്ന മത്സരത്തിനു ശേഷം സമ്മാന ദാനവും നടക്കും. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ബിന്ദു എന്‍ നായര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

വാശിയേറിയ മത്സരം നടന്ന ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 11 പേരാണ് ഫൈനല്‍ റൗണ്ടില്‍ ഇടം നേടിയത്. ആയിഷ ഹനാന്‍, അഫിന ഫൈസല്‍, ആയിഷ ഫാത്തിമ ബഷീര്‍, മുഹമ്മദ് നസാന്‍, ക്രിസ്റ്റല്‍ മറിയം ബിജു (എല്ലാവരും എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍), ശിശിര അര്‍ച്ചന (ഒലീവ് സ്‌കൂള്‍), സാന്‍വി ബിജീഷ് (ഭവന്‍സ്), മെഹ്ദിയ ഫാത്തിമ, ജ്വല്‍ സൂസന്‍ സെബാസ്റ്റ്യന്‍ ( ഇരുവരും നോബിള്‍ ഇന്റര്‍നാഷണല്‍), ദിയ രമേശ് (ലയോള സ്‌കൂള്‍).
ഹയര്‍സെക്കന്‍ഡറി: അയാന മുഹമ്മദ് (ഒലീവ്), നിവേദ്യ (ഭവന്‍സ്), ആരതി സുരേഷ് നായര്‍ (മുഹമ്മദ് റിസാന്‍, ലക്ഷ്മി സുരേഷ് കുമാര്‍, അഷ്‌ന ഫൈസല്‍ (മൂവരും എം.ഇ.എസ്), അറിന്‍ ജോബി (നോബ്ള്‍ സ്‌കൂള്‍).

Related Articles

Back to top button