ഖത്തറിലെ ഒരു കാസര്‍കോടന്‍ കൂട്ടായ്മയായ ക്യൂട്ടിക്ക് പത്തൊമ്പതാം വാര്‍ഷികം ആഘോഷിച്ചു

ദോഹ: ഖത്തറിലെ ഒരു കാസര്‍കോടന്‍ കൂട്ടായ്മയായ ക്യൂട്ടിക്ക് പത്തൊമ്പതാം വാര്‍ഷികം സൈത്തൂന്‍ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ സംഘടപ്പിച്ചു. മാനേജിംഗ് ഡയറക്ടര്‍ ലുക്ക്മാനുല്‍ ഹക്കിം അദ്ധ്യക്ഷത വഹിച്ചു. ചെയര്മാന് എം.പി. ഷാഫി ഹാജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. എക്സിക്യൂട്ടിവ് ഡയറക്ടര്‍ ആദം കുഞ്ഞി സ്വാഗതവും എകൗണ്ടന്റ് ഹാരിസ് പി.എസ്. വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സാമ്പത്തിക റിപ്പോര്‍ട്ട് ഓഡിറ്റര്‍ മന്‍സൂര്‍ മുഹമ്മദ് അവതരിപ്പിച്ചു. എക്സിക്യൂട്ടിവ് അംഗം ബഷീര്‍ സ്രാങ്ക് നന്ദി പറഞ്ഞു.
2023-2024, 2024-2025 അദ്ധ്യായന വര്‍ഷങ്ങളില്‍ അക്കാദമി തലത്തിലും, പത്ത് പന്ത്രണ്ട് എന്നി ക്ലാസ്സുകളിലും ഉന്നത വിജയം നോടിയ ക്യൂട്ടിക്ക് അംഗങ്ങളുടെ മക്കളെ യോഗത്തില്‍ വെച്ച് മെമന്റോ നല്കി അനുമോദിച്ചു. എക്സിക്യൂട്ടിവ് സെക്രട്ടറി അബ്ദുല്ല ത്രീസ്റ്റാര്‍, എക്സിക്യൂട്ടിവ് അംഗങ്ങളായ ഖാദര്‍ ഉദുമ, ഷഹിന്‍ എം.പി., അബ്ദുല്ല ദേലം പാടി എന്നിവര്‍ സംസാരിച്ചു.
