Local News
ഇബാദത് മ്യൂസിക് ആല്‍ബം പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ. റിയാസ് യാസിന്റെ രചനയില്‍ സവാദ് മലപ്പുറം സംഗീതവും സക്കീര്‍ സരിഗ ഓര്കാസ്ട്രാഷനും നിര്‍വഹിച്ച ഇബാദത്ത് എന്ന ആല്‍ബത്തിന്റെ പോസ്റ്റര്‍ സ്പന്ദനം ഖത്തര്‍ ഇഷല്‍ ബീറ്റ്സ് പെരുന്നാള്‍ പരിപാടിപാടിയില്‍ മുഖ്യാതിഥി ഐസിബിഎഫ് വൈസ് പ്രസിഡമ്ട് റഷീദ് അഹ് മദ് പ്രകാശനം ചെയ്തു.
മുഹാജിര്‍ കല്ലിങ്ങല്‍ , ബദറുദ്ധിന്‍ ചാവക്കാട് എന്നിവര്‍ ചേര്‍ന്ന് ആലപിച്ച ഗാനം
HTG യുട്യൂബ് മീഡിയ വഴി അടുത്ത് തന്നെ റിലീസ് ചെയ്യും.
ചടങ്ങില്‍ പ്രൊഡ്യൂസര്‍ മെഹബൂബ് നാലകത്ത്, ഡയറക്ടര്‍ റഷാദ് ഖുറൈഷി,ഖത്തറിലെ പ്രശസ്ത ഗായകരായ അജ്മല്‍,
സവാദ് 974,റിയാസ്, അക്ക്ബര്‍ ചാവക്കാട്, ഹിബ ഷംന, ദിവ്യ, ഷബിത്ത് കൂടാതെ
സ്പന്ദനം ഖത്തര്‍ ഭാരവാഹികളും ദോഹയിലെ കലാകാരന്മാരും ചടങ്ങില്‍ പങ്കെടുത്തു.
