കെഎംസിസി ഖത്തര്‍ സ്റ്റേറ്റ് വുമന്‍സ് വിങ്ങ് പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു

ദോഹ: കോണ്‍ഷ്യസ് പാരന്റിംഗ് : മാതാപിതാക്ക്കള്‍ക്ക് കുട്ടികളോടുള്ള സമീപനം’ എന്ന വിഷയത്തില്‍ കെഎംസിസി ഖത്തര്‍ സ്റ്റേറ്റ് വുമന്‍സ് വിങ്ങ് പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു. കെഎംസിസി ഹാളില്‍ നടന്ന പരിപാടിയില്‍ വിമന്‍സ് വിങ്ങ് പ്രസിഡന്റ് സമീറ അബ്ദുള്‍നാസറിന്റെ അധ്യക്ഷതയില്‍ കെഎംസിസി ഖത്തര്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു.
ഉത്തമ സമൂഹത്തിന്റെ സൃഷ്ടിപ്പിന് ഉദാത്തമായ തലമുറ അനിവാര്യമാണെന്നും ഇതിന് രക്ഷാകര്‍തൃത്വം ഒരു പ്രധാന ഘടകമാവുന്നുമെന്നും പാനലിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.
കുട്ടികളുടെയും കൗമാരക്കാരുടെയും വ്യക്തിത്വ വികസനവും, അതോടൊപ്പം നേരിടേണ്ടി വരുന്ന സങ്കീര്‍ണമായ പ്രതിസന്ധികളും പൊതുവായ സംശയങ്ങളും കുട്ടികളെ ഫലപ്രദമായി വളര്‍ത്തുന്നതിനെക്കുറിച്ചുള്ള നേര്‍വഴികള്‍ എന്തൊക്കെയാണെന്നും ചര്‍ച്ച ചെയ്തു. തെറ്റിദ്ധാരണകള്‍ ദുരീകരിക്കാനും അതു വഴി കുടുംബ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും, മക്കളോടുള്ള സമീപനം ഇന്നത്തെ കാലത്ത് എങ്ങനെ ആവണമെന്നതിനെ കുറിച്ച് നല്ല അറിവുകിട്ടാന്‍ ഒരു സുവര്‍ണാവസമായി പ്രോഗ്രാം ഉപകാരപ്പെട്ടെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കുട്ടികളുമായി അകന്നു കഴിയേണ്ടി വരുന്ന പ്രവാസി രക്ഷിതാക്കളുടെ പ്രശ്‌നങ്ങളും പ്രത്യേകം ചര്‍ച്ച ചെയ്തു. മാതാപിതാക്കളുടെ ഉത്തരവാദിത്വം പുതിയ കാലഘട്ടത്തില്‍ എങ്ങിനെ നിര്‍വ്വഹിക്കണമെന്നും അതുവഴി കുട്ടികളുടെ വളര്‍ച്ചയെ എങ്ങിനെ ക്രമീകരിക്കണമെന്നും ചര്‍ച്ച ചെയ്തു.
പ്രശസ്ത മാനസികാരോഗ്യ വിദഗ്ധ ചിഞ്ചു മംഗലത്തില്‍, ഖത്തര്‍ പേരന്റിംഗ് നെറ്റ്വര്‍ക്ക് ഫൗണ്ടര്‍ ഗൗരീ ശങ്കര്‍, അഡ്വക്കേറ്റ് റുക്സാന സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു. വുമണ്‍സ് വിങ്ങ് ജനറല്‍ സെക്രട്ടറി സലീന കൂലത്ത് മോഡറേറ്ററായി. സംസ്ഥാ ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, ട്രഷറര്‍ പിഎസ്എം ഹുസൈന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വുമണ്‍സ് വിങ്ങ് സെക്രട്ടറി താഹിറ മഹ്‌റൂഫ് സ്വാഗതവും ട്രഷറര്‍ സമീറ അന്‍വര്‍ നന്ദിയും പറഞ്ഞു. സെക്രട്ടറി റുമിന ഷമീര്‍ ആങ്കറിങ്ങ് നിര്‍വഹിച്ചു.
പരിപാടിയില്‍ കെഎംസിസി സ്റ്റേറ്റ് നേതാക്കളും വുമന്‍സ് വിങ്ങ് അഡൈ്വസറി ഭാരവാഹികളും എക്‌സിക്യൂട്ടീവ് ഭാരവാഹികളും ജില്ലാ മണ്ഡലം ഭാരവാഹികളും മറ്റു സംഘടനാ നേതാക്കളും രക്ഷിതാക്കളും പങ്കെടുത്തു.സ്റ്റേറ്റ് വിമന്‍സ് വിങ്ങ് വൈസ് പ്രസിഡന്റുമാരായ ഡോ. നിഷ ഫാത്തിമ,ഡോ.ബുഷ്‌റ അന്‍വര്‍, ബസ്മ സത്താര്‍ എന്നിവരും ചയര്‍ പേഴ്‌സണ്‍ മൈമൂന സൈനുദ്ദീന്‍ തങ്ങളും പരിപാടിക്ക് നേതൃത്വം നല്‍കി.
