നാലര പതിറ്റാണ്ടിന്റെ ഖത്തര്‍ പ്രവാസ ജീവിതം അവസാനിപ്പിച്ചു പി വി മുഹമ്മദ് മൗലവി നാട്ടിലേക്ക് മടങ്ങി

ദോഹ. നാലര പതിറ്റാണ്ടിന്റെ ഖത്തര്‍ പ്രവാസ ജീവിതം അവസാനിപ്പിച്ചു പി വി മുഹമ്മദ് മൗലവി നാട്ടിലേക്ക് മടങ്ങി.
മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിറ സാന്നിധ്യമായ പി വി കെഎംസിസി സംസ്ഥാന ഉപദേശക സമിതി വൈസ് ചെയര്‍മാനായിരുന്നു.
പൊതു പ്രവര്‍ത്തനത്തോടൊപ്പം ആത്മീയ രംഗത്തും സജീവമായിരുന്നു പി വി.നാട്ടില്‍ മരണപ്പെടുന്ന പ്രവാസികളുടെ ബന്ധുക്കള്‍ക്ക് വേണ്ടി ദോഹ ജദീദിലെ പള്ളി കേന്ദ്രീകരിച്ചു കൊണ്ട് എല്ലാ വെള്ളിയാഴ്ചകളിലും പി വി യുടെ നേതൃത്വത്തില്‍ ജനാസ നമസ്‌കാരം ഉള്‍പ്പെടെ നടക്കാറുണ്ടായിരുന്നു.
കെഎംസിസിയുടെ തുടക്കം കാലം മുതല്‍ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന പി വി കുമ്മങ്കോട് എസ് എസ് മദ്രസ്സ & റിലീഫ് കമ്മിറ്റിയുടെ തുടക്കക്കാരില്‍ ഒരാളാണ്. ഖത്തറില്‍ സംസ്ഥാന ജംഇയ്യത്തുല്‍ ഉലമയുടെ പോഷക ഘടകത്തിന് തുടക്കം കുറിക്കാനും നേതൃത്വം കൊടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോകുന്ന പി വി മുഹമ്മദ് മൗലവിക്ക് വിവിധ സംഘടനകളുടെയും കൂട്ടായ്മയുടെയും നേതൃത്വത്തില്‍ മുപ്പത്തി അഞ്ചിലധികം യാത്രയപ്പുകള്‍ ലഭിച്ചിട്ടുണ്ട്. കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി കെഎംസിസി ആസ്ഥാനത്ത് നല്‍കിയ യാത്രയയപ്പില്‍ നിരവധിയാളുകളാണ് പങ്കെടുത്തത്. സി കെ ഉബൈദിന്റെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് സൈനുല്‍ ആബിദീന്‍ ഉദ്ഘാടനം ചെയ്തു. ഹാഷിം തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.
കെഎംസിസി പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ് നാദാപുരത്തിന്റെ സ്‌നേഹോപഹാരം കൈമാറി. ഒപ്പം വിവിധ പഞ്ചായത്ത് മണ്ഡലം കമ്മിറ്റികളും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
എസ് എ എം ബഷീര്‍, അബ്ദു നാസര്‍ നാച്ചി, സലിം നാലകത്ത്, ഫൈസല്‍ മാസ്റ്റര്‍ കേളോത്ത്, ജാഫര്‍ തയ്യില്‍ ആശംസകള്‍ നേര്‍ന്നു. അതീഖ് റഹ്‌മാന്‍ മുഖ്യ പ്രഭാഷണം നടത്തി.
പി എസ് എം ഹുസ്സൈന്‍ അന്‍വര്‍ ബാബു വടകര, ടി ടി കെ ബഷീര്‍, ശംസുദ്ധീന്‍ എം പി, പി സി ശരീഫ്, അജ്മല്‍ തെങ്ങലക്കണ്ടി, സൈഫുദ്ധീന്‍ കാവിലുംപാറ, മുജീബ് ദേവര്‍കോവില്‍, സഫീര്‍ എടച്ചേരി, മുഹമ്മദ് കള്ളാട്, ഇസ്മായില്‍ വളയം, സലാം എം കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സയ്യിദ് മഷൂദ് തങ്ങള്‍, മന്‍സൂര്‍ മണ്ണാര്‍ക്കാട്, സുബൈര്‍ കെ കെ കലാ പരിപാടികള്‍ അവതരിപ്പിച്ചു.
ലത്തീഫ് വാണിമേല്‍ സ്വാഗതവും ലത്തീഫ് പാതിരിപ്പറ്റ നന്ദിയും പറഞ്ഞു.
