
Local News
ശൈഖ അല്‍ മയാസ 2023 ലെ ഏറ്റവും പ്രമുഖ അറബ് വനിത
ദോഹ. 2023 ലെ ഏറ്റവും പ്രമുഖ അറബ് വനിതയായി ഖത്തര്‍ മ്യൂസിയം ചെയര്‍പേഴ്സണ്‍ ഷെയ്ഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് അല്‍ താനിയെ അറബ് ഡെവലപ്മെന്റ് കൗണ്‍സില്‍ ഫോര്‍ വിമന്‍ ആന്‍ഡ് ബിസിനസ്സ് തിരഞ്ഞെടുത്തു. 2023 ലെ അറബ് ലീഡേര്‍സ് മെഡലിനും അവര്‍ അര്‍ഹയായി. അവരുടെ നയതന്ത്രപരവും മാനുഷികവുമായ ശ്രമങ്ങളെയും വിവിധ വികസന മേഖലകളിലെ സാമൂഹിക പ്രവര്‍ത്തനങ്ങളെയും പരിഗണിച്ചാണ് ഈ അംഗീകാരം.
ബെയ്റൂട്ടിലെ എംബസിയില്‍ നടന്ന സ്വീകരണ ചടങ്ങില്‍ ശൈഖ അല്‍ മയാസക്ക് വേണ്ടി ലെബനനിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് സൗദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ താനി പുരസ്‌കാരം ഏറ്റുവാങ്ങി.
