ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ഓര്‍മ്മ ദിനത്തില്‍ ഇന്‍കാസ് ഒഐസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ദോഹ. പാവപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തിയും , നാടിന്റെ വികസനത്തിനായ് രാപ്പകലില്ലാതെ പ്രവര്‍ത്തിച്ചും കാലം അടയാളപ്പെടുത്തിയ പകരം വെക്കാനില്ലാത്ത ജനകീയ നായകന്‍ ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ഓര്‍മ ദിനത്തോട് അനുബന്ധിച്ച് ഇന്‍കാസ് – ഒഐസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി, റിയാദ മെഡിക്കല്‍ സെന്റര്‍,ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ , വെല്‍കെയര്‍ ഫാര്‍മസി എന്നിവയുമായി സഹകരിച്ച് ഫാമിലി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ജൂലൈ 18 ന് വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ 11 മണിവരെ സംഘടിപ്പിച്ച ക്യാമ്പില്‍ മെഡിക്കല്‍ ചെക്ക്അപ്പ്,ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍, സൗജന്യ മരുന്നു വിതരണം തുടങ്ങി നിരവധി സേവനങ്ങള്‍ ഉണ്ടായിരുന്നു.മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 250 ഓളം പേര്‍ ക്യാമ്പിന്റെ സൗകര്യം പ്രയോജനപ്പെടുത്തി.
മെഡിക്കല്‍ ക്യാമ്പിന്റെ ഉല്‍ഘാടനം ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍ നിര്‍വഹിച്ചു. ഇന്‍കാസ്
കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിപിന്‍ പികെ മേപ്പയൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ എസ് സി സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.
ഐസിബിഎഫ് മുന്‍ സെക്രട്ടറി വര്‍ക്കി ബോബന്‍, ഡോക്ടര്‍ അബ്ദുല്‍കലാം (റിയാദ എക്സിക്യുട്ടിവ് ഡയറക്ടര്‍), അഷറഫ് കെപി(ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തര്‍ പ്രസിഡന്റ് & എംഡി വെല്‍കെയര്‍ ഗ്രൂപ്പ്,അഷറഫ് വടകര മുഖ്യരക്ഷാധികാരി ഇന്‍കാസ് ഖത്തര്‍ കോഴിക്കോട്, സി വി അബ്ബാസ് അഡ്വസൈറിബോര്‍ഡ് ചെയര്‍മാന്‍ ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് , അത്തീക്ക് റഹ്‌മാന്‍ കെഎംസിസി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി, ഷമീര്‍ മട്ടന്നൂര്‍ ഇന്‍കാസ് ഒഐസിസി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്,നെവിന്‍ കുര്യന്‍ ഇന്‍കാസ് ഒഐസിസി കോട്ടയം ജില്ലാ സെക്രട്ടറി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
ഖത്തര്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മീഡിയ വണ്‍ ഖത്തര്‍ റിപ്പോട്ടര്‍ ഫൈസല്‍ ഹംസയ്ക്ക് ജില്ലാ പ്രസിഡന്റ് വിപിന്‍ മേപ്പയ്യൂരിന്റെ നേതൃത്വത്തില്‍ ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ ഭാരവാഹികള്‍ മൊമെന്റോ നല്‍കി ആദരിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അശോകന്‍ കേളോത്തിനെ ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍ ചടങ്ങില്‍ വെച്ച് ആദരിച്ചു.
റയാദ മെഡിക്കല്‍ സെന്ററിനുള്ള ഉപഹാരം ഡോ അബ്ദുള്‍ കലാമിന് (റെയാദ എക്‌സികുട്ടീവ് ഡയറക്റ്റര്‍) അഷ്റഫ് വടകരയും , ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഖത്തറിനുള്ള ഉപഹാരം വൈസ് പ്രസിഡന്റ് സൂരജിന് ബഷീര്‍ തൂവാരിക്കലും വെല്‍കെയര്‍ ഫാര്‍മസിക്കുള്ള ഉപഹാരം റഫീഖിന് വര്‍ക്കി ബോബനും നല്‍കി.
ആക്ടിംഗ് ജനറല്‍ സെക്രട്ടറി സൗബിന്‍ ഇലഞ്ഞിക്കല്‍ സ്വാഗതവും ട്രഷറര്‍ ഹരീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ ഭാരവാഹികളും ,എക്‌സിക്യുട്ടിവ് മെമ്പര്‍മാരും ,നിയോജകമണ്ഡലം ഭാരവാഹികളും
നേതൃത്വം നല്‍കി.

