സംസ്‌കൃതി ഇന്‍ഡസ്ട്രിയല്‍ ഏരിയ യൂണിറ്റ് ജനറല്‍ബോഡിയോഗവും സ്‌നേഹസംഗമവും ‘മഴവില്ലഴക് 2025’ സംഘടിപ്പിച്ചു

ദോഹ : സംസ്‌കൃതി ഇന്‍ഡസ്ട്രിയല്‍ ഏരിയ യൂണിറ്റിന്റെ 2024-2025 വര്‍ഷത്തെ ജനറല്‍ ബോഡി യോഗവും സ്‌നേഹസംഗമവും ‘മഴവില്ലഴക് 2025’ ഫുള്‍ബാരി ഹാളില്‍ വച്ച് നടന്നു.
യൂണിറ്റ് പ്രസിഡണ്ട് എം എം റയീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ പ്രസിഡന്റുമായ എ. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡണ്ട് ജിതിന്‍ അനുശോചന പ്രമേയവും യൂണിറ്റ് സെക്രട്ടറി ടി.ടി ഷിബിന്‍ലാല്‍ യൂണിറ്റ് പ്രവര്‍ത്തന റിപ്പോര്‍ട്ടും സംസ്‌കൃതി പ്രസിഡണ്ട് സബിത്ത് സഹീര്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചര്‍ച്ചയ്ക്ക് ശേഷം റിപ്പോര്‍ട്ട് ജനറല്‍ബോഡി അംഗീകരിച്ചു.
ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം കേരള പ്രവാസി ക്ഷേമനിധി ഡയറക്ടര്‍ ഇ. എം സുധീര്‍ , മേഖലാ പ്രസിഡണ്ട് സബീന അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.സംസ്‌കൃതി ട്രഷറര്‍ അപ്പു കവിണിശ്ശേരില്‍, മേഖലാ സെക്രട്ടറി ബൈജു മാത്യു കേന്ദ്ര – മേഖല – യൂണിറ്റ് അംഗങ്ങളും സന്നിഹിതരായിരുന്നു.
തുടര്‍ന്ന് യൂണിറ്റ് അംഗങ്ങള്‍, സംസ്‌കൃതി കുടുംബാഗങ്ങള്‍ , കളിക്കൂട്ടം കൂട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച ‘മഴവില്ലഴക് 2025’ആസ്വാദകരുടെ മനം കവര്‍ന്നു. 450 ഇല്‍ പരം ആളുകള്‍ പങ്കെടുത്ത പരിപാടിഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ അംഗങ്ങള്‍ക്ക് വ്യത്യസ്തമായ അനുഭവമായി.
പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ അബ്ദുള്‍ സത്താര്‍ ,ട്രെഷറര്‍ വരുണ്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. സംസ്‌കൃതി കേന്ദ്ര -യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ കളിക്കൂട്ടം കൂട്ടുകാര്‍ക്കുള്ള സ്‌നേപഹാരം നല്‍കി. യൂണിറ്റ് ജോയിന്‍ സെക്രട്ടറി പ്രിയേഷ് സ്വാഗതവും സ്വാഗതസംഘം ഭാരവാഹി റമീഷ് നന്ദിയും പറഞ്ഞു.
