മലപ്പുറം ചമ്രവട്ടം സ്വദേശിനി ദോഹയില്‍ നിര്യാതയായി

ദോഹ: മലപ്പുറം ചമ്രവട്ടം സ്വദേശിനി ദോഹയില്‍ നിര്യാതയായി. പുതുപ്പള്ളി നാലുകണ്ടത്തില്‍ അലവി ഹാജി മകന്‍ പരേതനായ മുഹമ്മദ് അസ് ലമിന്റെ ഭാര്യ സുബൈദ അസ് ലം (66 വയസ്സ്) ആണ് ഇന്നലെ രാത്രി ദോഹ സമയം 8:10 ന് നിര്യാതയായത്. കഴിഞ്ഞ ആറ് മാസത്തോളമായി കരള്‍ സംബന്ധമായ രോഗം ബാധിച്ച് വിവിധ ഹോസ്പിറ്റലുകളില്‍ ചികിത്സയിലായിരുന്നു. ഖത്തറിലെ ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ വെച്ചാണ് മരണം.
വടക്കാങ്ങര അബ്ദുല്‍ ഖാദിര്‍ മൗലവിയുടെ എട്ട് മക്കളില്‍ മൂത്തവളാണ് പരേത. ശമീം ബാബു, മരണപ്പെട്ട നൗഫല്‍, അലി മോന്‍ (യുഎഇ, അബദുല്‍ ഖാദിര്‍ ബൈജു (ഖത്തര്‍), ഡോ. ഷഫീഖ് (ഖത്തര്‍) എന്നിവര്‍ മക്കളാണ്. സലീന എം.വി. (ചങ്ങരം കുളം), നാസിയ ഫൈറൂസ് (എടപ്പാള്‍), സജ്‌ന കളത്തിങ്ങല്‍ (അന്നാര), ലീന അനസ് (വടക്കാങ്ങര), ശിഫ ത്വയ്യിബ് (ശാന്തപുരം) എന്നിവര്‍ ജാമാതാക്കളാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ഖബറടക്കം ചമ്രവട്ടം ശാന്തി ഗ്രാമം ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ നടക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.



