Local News
ഗള്‍ഫ് സ്റ്റാന്‍ഡേര്‍ഡ് സ്പെസിഫിക്കേഷനുകള്‍ പാലിക്കാത്ത വാഹനങ്ങള്‍ വില്‍ക്കരുത്

ദോഹ. ഖത്തറിലെ എല്ലാ വാഹന വില്‍പ്പന കേന്ദ്രങ്ങളും ഗള്‍ഫ് സ്റ്റാന്‍ഡേര്‍ഡ് സ്പെസിഫിക്കേഷനുകള്‍ പാലിക്കാത്ത പുതിയതോ ഉപയോഗിച്ചതോ ആയ വാഹനങ്ങള്‍ വില്ക്കുന്നതില് നിന്നോ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നോ പ്രോത്സാഹിപ്പിക്കുന്നതില്‍ നിന്നോ വിട്ടുനില്‍ക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
