Local News
ഇസ്ഗാവ ഹൈപ്പര്‍മാര്‍ക്കറ്റില്‍ റവാബി ഗ്രൂപ്പ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍’ ആരംഭിച്ചു

ദോഹ . ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇസ്ഗാവയിലെ റവാബി ഹൈപ്പര്‍മാര്‍ക്കറ്റില്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനീസ് അഭിമാനത്തോടെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍’ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കണ്ണു ബക്കര്‍ ആഘോഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പര്‍ച്ചേസ് മാനേജര്‍ ഇസ്മായില്‍ വി.പി, അഡ്മിന്‍ മാനേജര്‍ റയീസ് ഇ.എം, അസിസ്റ്റന്റ് ഫിനാന്‍സ് മാനേജര്‍ നവാസ് കെ.പി എന്നിവരുള്‍പ്പെടെയുള്ള റവാബി ടീം ചടങ്ങിന് നേതൃത്വം നല്‍കി.
