‘കരോക്കെ ദോഹ’ ഇനി ഖ്യൂ മെലോഡിയ എന്റര്‍ടെയിന്‍മെന്റ്

ദോഹ. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് പതിനാല് വേദികളിയായി പാട്ട് പാടാന്‍ കഴിവുള്ള നൂറിലധികം പേര്‍ക്ക് അവസരങ്ങള്‍ നല്‍കി വളര്‍ത്തിയെടുത്ത കരോക്കെ ദോഹ മ്യൂസിക്കല്‍ വാട്‌സ്ആപ്പ് കൂട്ടായ്മ, കലാരംഗത്തെ വിവിധ മേഖലകളിലേക്ക് കാല്‍വെയ്പ്പ് നടത്തുന്നു.
കാലത്തിനും പുത്തന്‍ മേഖലകള്‍ക്കും അനുയോജ്യമായി ഗ്രൂപ്പ് ഖ്യൂ മെലോഡിയ എന്റര്‍ടെയിന്‍മെന്റ്എന്ന് പുനര്‍ നാമകരണം നല്‍കി.
ആഗസ്ത് 15 ന് ഏഷ്യന്‍ ടൗണില്‍ നടത്തിയ ‘മധുരിക്കും ഓര്‍മ്മകള്‍’ എന്ന സംഗീത സന്ധ്യയില്‍ വെച്ച് പ്രശസ്ത സിനിമാ താരം ഹരിപ്രശാന്ത് വര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറയും ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടിയും ചേര്‍ന്നാണ് പുനര്‍ നാമകരണ ചടങ്ങ് നിര്‍വ്വഹിച്ചത്.
അബ്ദുല്‍ ഗായകരും സംഗീത പ്രവര്‍ത്തകരുമായ അബ്ദുല്‍ റഊഫ് മലയിലും റീനാ സുനിലുമടങ്ങുന്ന സജീവമായ എക്‌സിക്യൂട്ടീവുമാണ് കൂട്ടായമക്ക് നേതൃത്വം നല്‍കുന്നത്.
