Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എയ്ക്ക് ഒഐസിസി ഇന്‍കാസ് ഖത്തര്‍ സദ്ഭാവന പുരസ്‌കാരം

ദോഹ. ആധുനിക ഭാരതത്തിന്റെ ശില്പിയും, ദേശീയോദ്ഗ്രഥനത്തിന് സമഗ്ര സംഭാവന നല്‍കി രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച ഭാരതരത്‌ന രാജീവ് ഗാന്ധിയുടെ ജന്മദിനം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സദ്ഭാവന ദിനം ആയി ആചരിക്കുന്നു.

രാജീവ് ഗാന്ധിയുടെ 81-ാമത് ജന്മദിനത്തിന്റെ ഭാഗമായി, ഒഐസിസി ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി 22-ാം തീയതി വെള്ളിയാഴ്ച, തുമാമ ഒലിവ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സദ്ഭാവന ദിനാചരണ സമ്മേളനം സംഘടിപ്പിക്കുന്നു.

സമ്മേളനത്തില്‍, ഓഐസിസിഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ രാജീവ് ഗാന്ധി സദ്ഭാവന പുരസ്‌കാര സമര്‍പ്പണവും നടക്കും. പൊതുരംഗത്ത് മികച്ച സംഭാവന നല്‍കിയ പൊതുജന സേവകനെയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.

ഖത്തറിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെയും ചാനല്‍ പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നടന്ന പത്രസമ്മേളനത്തില്‍, ജൂറി ചെയര്‍മാന്‍ ജെ.എസ്. അടൂര്‍ വീഡിയോ കോളിലൂടെ പ്രഖ്യാപനം നടത്തി. പുരസ്‌കാരം സ്വീകരിക്കുന്നതിനായി ചാണ്ടി ഉമ്മന്‍ എം.എല്‍.എ ഖത്തറിലെത്തും. പുരസ്‌കാരം 22-ാം തീയതി നടക്കുന്ന സമ്മേളനത്തില്‍ സമര്‍പ്പിക്കും.

പത്രസമ്മേളനത്തില്‍, ഓഐസിസിഇന്‍കാസ് ഖത്തര്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ജൂറി അംഗവുമായ ജോണ്‍ ഗില്‍ബര്‍ട്ട്, സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ്. നായര്‍, ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍, വര്‍ക്കിംഗ് പ്രസിഡന്റുമാരായ ജൂട്ടസ് പോള്‍, ജീസ് ജോസഫ്, നാസര്‍ വടക്കേക്കാട് എന്നിവര്‍ പങ്കെടുത്തു. സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങളും വിവിധ ജില്ലാകമ്മിറ്റി ഭാരവാഹികളും ചടങ്ങില്‍ പങ്കാളികളായിരുന്നു.

Related Articles

Back to top button