അഹമദ് പാതിരിപ്പറ്റയുടെ ‘ദോഹയില്‍ നടന്നു തീര്‍ത്ത വഴികള്‍’ പ്രകാശനം ചെയ്തു

കക്കട്ടില്‍: ഖത്തറിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ സാംസ്കാരിക വ്യക്തിത്വവുമായ അഹമദ് പാതിരിപ്പറ്റ എഴുതിയ ദോഹയില്‍ നടന്നു തീര്‍ത്ത വഴികള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം പാതിരിപ്പറ്റ യു.പി. സ്കൂളില്‍ നടന്ന ചടങ്ങില്‍ പി.സുരേന്ദ്രന് നിര്‍വഹിച്ചു. മാംഗോ ഗ്രൂപ്പ് എം.ഡി റഫീഖ് അഹമദ് പുസ്തകം സ്വീകരിച്ചു.
പ്രവാസികളായി മറ്റുനാടുകളിലേക്ക് ചേക്കേറിയവര്‍ അവരുടെ ജീവിതവും സമ്പാദ്യവും നാടിനു സമര്‍പ്പിച്ചവരാണെന്ന് ചടങ്ങില്‍ സംസാരിക്കവേ പി.സുരേന്ദ്രന് പറഞ്ഞു. നമ്മുടെ നാട് ഇന്നു നേടിയ വികസനങ്ങള്‍ക്കു പിറകില്‍ പ്രവാസികളുടെ കഠിനാധ്വാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി.കെ കുഞ്ഞബ്ദുല്ല അധ്യക്ഷനായി. അഷ്റഫ് തൂണേരി പുസ്തക പരിചയം നടത്തി.അബ്ദുല്ലകോയ കണ്ണങ്കടവ്, കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, ഹേമ മോഹന്‍, എം.ടി നിലമ്പൂര്‍
നാസര്‍ കക്കട്ടില്‍, ടി.വി കുഞ്ഞമ്മദ് ഹാജി, എ.പി സുമേഷ്, പി.എം ബിജു, അഹമത് പാതിരിപ്പറ്റ സംസാരിച്ചു.
