Local News
ഖത്തറില്‍ ഓണ സദ്യക്ക് വന്‍ ഡിമാന്റ്

ദോഹ. ഖത്തറിലെ വിവിധ റസ്‌റ്റോറന്റുകളൊരുക്കുന്ന ഓണ സദ്യക്ക് വന്‍ ഡിമാന്റെന്ന് റിപ്പോര്‍ട്ട്. ബാച്ചിലര്‍മാരും കുടുംബങ്ങളുമൊക്കെ സദ്യ ബുക്ക് ചെയ്യുകയാണ്. നേരത്തെ മിക്ക കുടുംബങ്ങളും സ്വന്തമായി സദ്യയൊരുക്കലായിരുന്നു. എന്നാല്‍ വിഭവ സമൃദ്ധമായ സദ്യകള്‍ റസ്‌റ്റോറന്റുകളില്‍ ലഭ്യമായതോടെ കുടുംബങ്ങളും മാറുകയായിരുന്നു.
നിത്യവും വലിയ തോതിലുള്ള ഓര്‍ഡറുകളാണ് വിവിധ റസ്‌റ്റോറന്റുകള്‍ക്ക് ലഭിക്കുന്നത്. തിരുവോണം പ്രമാണിച്ച് സെപ്തംബര്‍ 5 വെള്ളിയാഴ്ചയാണ് മിക്ക റസ്റ്റോറന്റുകളും ഓണ സദ്യയൊരുക്കുന്നത്.

