മാര്‍ത്തോമ കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ വാര്‍ഷികാഘോഷവും ആദരവ് സമര്‍പ്പണവും

ദോഹ: മാര്‍ത്തോമ കോളേജ് അലുംനി ഖത്തര്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ പാരമ്പര്യത്തിനും ദീര്‍ഘകാല ബന്ധങ്ങള്‍ക്കും ആദരവ് സമര്‍പ്പണവും ജീവിതത്തിലൂടെ കടന്നുപോയ കാഴ്ചകളെയും ബന്ധങ്ങളെയും ഓര്‍മപ്പെടുത്തി, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഒന്നിച്ചുകൂട്ടിയ ഉജ്ജ്വലമായ വാര്‍ഷികാഘോഷവും സിഗനേച്ചര്‍ റസ്റ്റോറന്റില്‍ നടന്നു.
നിശബ്ദ പ്രാര്‍ഥനയോടെ ആരംഭിച്ച ബിസിനസ് മീറ്റിങ്ങില്‍ MTCA ഖത്തര്‍ ചാപ്റ്ററിന്റെ പ്രസിഡന്റ് അനീഷ് ജോര്‍ജ് മാത്യു അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് സെക്രട്ടറി നിഷ ജേക്കബ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ട്രഷറര്‍ ജേക്കബ് എം മാത്യു ഓഡിറ്റ് ചെയ്ത സാമ്പത്തിക കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന നടന്ന വാര്‍ഷിക ജനറല്‍ യോഗത്തില്‍ അലുംനി വൈസ് പ്രസിഡന്റ് ഷീല സണ്ണി സ്വാഗതം പറഞ്ഞു.
ഗിരിന്‍ വര്‍ഗീസ് ജോര്‍ജിന്റെ പാട്ടും ഷിജിന്‍ സൈമണും ഷീന്‍ സൈമണും ചേര്‍ന്ന് അവതരിപ്പിച്ച ഡ്യൂറ്റ് ഗാനവും യോഗത്തിന് സംഗീതമികവോടെ ചാരുത കൂട്ടി.
വാര്‍ഷിക മീറ്റിംഗില്‍ മുഖ്യാതിഥിയായ 98.6 എഫ്.എം.റേഡിയോ മാനേജര്‍ നൗഫല്‍ അബ്ദുറഹ്‌മാന്‍ അലുംനി സമൂഹത്തിന്റെ ഐക്യബോധത്തെ പ്രശംസിച്ചു കൊണ്ട് പ്രഭാഷണം നടത്തി.
അലുംനി പേട്രണ്‍ രാജു മാത്യു മുന്‍ പേട്രണ്‍ ജോര്‍ജ് മാത്യു എന്നിവര്‍ ആശംസ പ്രസംഗകള്‍ നടത്തി . പിന്നീടായി ”ഡൗണ്‍ ദ മെമ്മറി ലെയ്ന്‍” എന്ന ശീര്‍ഷകത്തില്‍ പ്രദര്‍ശിപ്പിച്ച വീഡിയോ, പഴയ ഓര്‍മ്മകളെയും സൗഹൃദങ്ങളെയും തീര്‍ത്തു ഒരിക്കല്‍ കൂടി മുന്നില്‍ കൊണ്ടുവന്നു.
പാരമ്പര്യത്തിനും ദീര്‍ഘകാല ബന്ധങ്ങള്‍ക്കും ആദരവ് സമര്‍പ്പണവും എന്ന പരിപാടിയുടെ ഭാഗമായി 60 വയസും അതില്‍ കൂടുതലും ഉള്ള അലുംനി അംഗങ്ങളേയും, 25 വര്‍ഷത്തിലധികം ദാമ്പത്യജീവിതം ആഘോഷിക്കുന്ന ദമ്പതികളേയും ആദരിച്ചു.
സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി, അലുംനി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന്:
ജൂനിയര്‍ ഡാന്‍സ്, ഫോക് സോങ് &
സീനിയര്‍ ഡാന്‍സ് എന്നി പരിപാടികള്‍ അവതരിപ്പിച്ചു.
കള്‍ച്ചറല്‍ സെക്രട്ടറി സിബു എബ്രഹാം നന്ദി പറഞ്ഞു.